മഹേഷിന്റെ പ്രതികാരത്തിൽ അപർണ ബാലമുരളി അവതരിപ്പിച്ച ജിംസിയുടെ വേഷം തമിഴിൽ അവതരിപ്പിക്കുന്നത് മലയാള നടി തന്നെ! നമിത പ്രമോദാണ് ഈ വേഷം കൈകാര്യം ചെയ്യുക.കഴിഞ്ഞ വർഷം ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത സിനിമയാണ് മഹേഷിന്റെ പ്രതികാരം. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ മഹേഷും ജിംസിയുമെല്ലാം പ്രേക്ഷകരെ വളരെയധികം സ്വാധീനിച്ചിരുന്നു.
പ്രിയദർശന്റെ സംവിധാനത്തിലൂടെ മഹേഷിന്റെ പ്രതികാരം തമിഴിലും എത്തുകയാണ്. ചിത്രത്തിൽ മഹേഷിന്റെ (ഫഹദ് ഫാസിൽ) വേഷം തമിഴ് നടൻ ഉദയനിധി സ്റ്റാലിനാണ് അവതരിപ്പിക്കുന്നത്. ഒപ്പം മലയാളത്തിൽ അപർണ ബാലമുരളി അവതരിപ്പിച്ച ജിംസി എന്ന കഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുന്നത് മലയാള നടി നമിത പ്രമോദാണെന്ന് വാർത്ത പ്രിയദർശൻ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.
ഇടുക്കി ജില്ലയുടെ കഥ കൂടിയാണ് മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളത്തിൽ പറഞ്ഞത്. തമിഴിലെത്തുന്പോൾ അത് തേനിയുടെ കഥയായിരിക്കുമെന്നാണ് പ്രിയദർശൻ പറയുന്നത്. തമിഴ് നാട്ടിലുള്ളവരുടെ ഇഷ്ടം എന്താണെന്ന് മനസിലാക്കിയാണ് ചിത്രം നിർമ്മിക്കുന്നതെന്നും സംവിധായകൻ പറയുന്നു. സിനിമയുടെ ചിത്രീകരണം ആടുത്തമാസം 15 ന് തുടങ്ങാൻ പോവുകയാണ്. മൂണ്‍ഷൂട്ട് എന്റർടെയിൻമെന്റിന്റെ ബാനറിൽ സന്തോഷ് കുരുവിളയാണ് ചിത്രം നിർമിക്കുന്നത്.