കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മറ്റൊരു നടിയായ മാഡത്തിന് പങ്കുണ്ടെന്ന് വലിയതോതില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ദിലീപിനൊപ്പം അഭിനയിച്ച ഒരു നടിയാണ് ഈ മാഡമെന്ന് വന്നതോടെ പലരും നമിതയെ മാഡമാക്കി. കേസില്‍ തന്നെ എല്ലാവരും ചേര്‍ന്ന് മാഡം ആക്കിയതാണെന്നും അപ്പോള്‍ താന്‍ പ്രിയന് സാറിന്റെ തമിഴ് സിനിമയില്‍ അഭിനയിക്കുകയായിരുന്നുവെന്നും നടി വ്യക്തമാക്കുന്നു. എന്നെ അത് മാനസികമായി ബാധിച്ചില്ല, പക്ഷേ കുടുംബത്തിന് അങ്ങനെ അല്ലായിരുന്നു.’നമിത വ്യക്തമാക്കി.
മലയാളത്തിലെ യുവനടിയുടെ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നും ദിലീപ് നല്കിയ പ്രതിഫലമാണെന്നുമുള്ള രീതിയിലായിരുന്നു വാര്‍ത്ത. എന്നാല്‍, അത് നമിതയാണെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നിട്ടും മാധ്യമങ്ങള്‍ തന്റെ പേരു ചേര്‍ത്ത് വാര്‍ത്തകള്‍ നല്‍കിയെന്ന് നമിത ആരോപിക്കുന്നു.
കോടികള്‍ അക്കൗണ്ടിലേക്ക് വന്ന നടിക്ക് ദിലീപുമായി ബന്ധമുണ്ടെന്നും ദിലീപിനൊപ്പം ചില ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നുവെന്നും വാര്‍ത്തയിലുണ്ടായിരുന്നു. പിന്നീട് ഈ നടി നമിത പ്രമോദാണെന്ന തരത്തിലും പ്രചാരണമുണ്ടായി. എന്നാല്‍ കേസ് അന്വേഷണത്തിന് ശേഷമോ കുറ്റപത്രത്തിലോ അന്വേഷണ സംഘം ഇങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞതേയില്ല.