എ​ന്‍റെ ആ​ത്മ​സം​തൃ​പ്തി​ക്കാ​യും ഞാ​ന്‍ ആ​രാ​ണെ​ന്നു സ്വ​യം തെ​ളി​യി​ക്കാ​നുമാണ് അങ്ങനെ ചെയ്തത്; ന​മി​ത

ഐ​റ്റം ഡാ​ന്‍​സി​ലൂ​ടെ​യാ​ണ് ന​ടി ന​മി​ത തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​സ്വാ​ദ​ക​രു​ടെ ഇ​ഷ്ടം നേ​ടി​യെ​ടു​ക്കു​ന്ന​ത്. പി​ന്നീ​ടു നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ചെ​റു​തും വ​ലി​തു​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഇ​പ്പോ​ഴും സ​ജീ​വ​മാ​യി നി​ല്‍​ക്കു​ന്ന ന​മി​ത​യു​ടെ ഏ​റ്റ​വും പു​തി​യൊ​രു അ​ഭി​മു​ഖം വൈ​റ​ലാ​കു​ന്നു.

ത​ന്‍റെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച ചി​ല മോ​ശം കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണു താ​രം സം​സാ​രി​ച്ച​ത്. ഒ​രു ഘ​ട്ട​ത്തി​ല്‍ എ​ന്‍റെ ശ​രീ​ര​ഭാ​രം വ​ര്‍​ധി​ക്കു​ക​യും ഞാ​ന്‍ ഭ​യ​ങ്ക​ര​മാ​യ വി​ഷാ​ദാ​വ​സ്ഥ​യി​ലാ​കു​ക​യും ചെ​യ്തി​രു​ന്നു.

ന​മ്മു​ടെ ശ​രീ​ര​ത്തി​ന് എ​ന്താ​ണു കു​ഴ​പ്പ​മെ​ന്നും എ​ത്ര​ത്തോ​ളം ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​നം കൊ​ണ്ടാ​ണ് ഈ ​അ​വ​സ്ഥ ഉ​ണ്ടാ​യ​തെ​ന്നും മ​റ്റു​ള്ള​വ​ര്‍​ക്ക് അ​റി​യി​ല്ല. ഇ​പ്പോ​ള്‍ ഇ​തി​നെ​പ്പ​റ്റി ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍ ഇ​തൊ​ക്കെ വ​ള​രെ സാ​ധാ​ര​ണ​മാ​ണെ​ന്നെ അ​വ​ര്‍ പ​റ​യു​ക​യു​ള്ളു. സ്ത്രീ ​ശ​രീ​ര​ഘ​ട​ന പു​രു​ഷ ശ​രീ​ര​ഘ​ട​ന​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ വ​ള​രെ സ​ങ്കീ​ര്‍​ണ​മാ​ണ്.

2013 ല്‍ ​ഞാ​നൊ​രു ഷോ​യ്ക്ക് പോ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് ഞാ​ന്‍ വി​ഷാ​ദ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ലാ​യി​രു​ന്നു. അ​ന്ന് മേ​ക്ക​പ്പ് പോ​ലും ഇ​ട്ടി​രു​ന്നി​ല്ല. പി​റ്റേ​ന്ന് വൈ​കു​ന്നേ​രം ഒ​രു ദി​ന​പ​ത്ര​ത്തി​ലോ ഏ​തോ വാ​രി​ക​യി​ലോ, അ​വ​ര്‍ എ​ന്‍റെ വ​ള​രെ അ​ടു​ത്തു​നി​ന്ന് എ​ടു​ത്തൊ​രു ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്തി​ട്ട് അ​തി​നെ​പ്പ​റ്റി എ​ന്തോ​ക്കെ​യോ എ​ഴു​തി.

അ​തെ​നി​ക്കു വ​ള​രെ സ​ങ്ക​ടം ന​ല്‍​കി​യ സം​ഭ​വ​മാ​യി​രു​ന്നു. അ​പ്പോ​ഴാ​ണു ഞാ​ന്‍ ആ​രാ​ണെ​ന്നു കാ​ണി​ച്ചു ത​രാ​മെ​ന്ന് പ​റ​ഞ്ഞ് 25 കി​ലോ​യോ​ളം ഭാ​രം കു​റ​ച്ച​ത്. എ​ന്‍റെ ആ​ത്മ​സം​തൃ​പ്തി​ക്കു​വേ​ണ്ടി​യാ​ണു ഞാ​ന​തു ചെ​യ്ത​ത്. ഞാ​ന്‍ ആ​രാ​ണെ​ന്നു സ്വ​യം തെ​ളി​യി​ക്കാ​നാ​ണു ശ​രീ​ര​ഭാ​രം കു​റ​ച്ച​ത്.

ഇ​ന്ന് എ​ല്ലാ​വ​ര്‍​ക്കും ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്ഷ​ന്‍ ഉ​ണ്ട്. മ​ന​സി​ല്‍ എ​ന്തു വി​ചാ​രി​ച്ചാ​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​റ​യാ​ന്‍ സാ​ധി​ക്കും. ഇ​ത്ത​ര​ത്തി​ല്‍ വ​ള​രെ മോ​ശം ക​മ​ന്‍റു​ക​ള്‍ ഇ​ടു​ന്ന​വ​ര്‍​ക്കെ​തി​രേ പ​രാ​തി ന​ല്‍​കാ​മെ​ന്നാ​ണ് എ​ന്‍റെ ഭ​ര്‍​ത്താ​വ് പ​റ​യാ​റു​ള്ള​ത്. പ​ക്ഷെ ഞാ​ന്‍ അ​ദ്ദേ​ഹ​ത്തോ​ട് അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. കു​റ​ച്ചു വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഇ​തു​പോ​ലെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഒ​രാ​ള്‍ എ​ന്നോ​ടു മോ​ശ​മാ​യി പെ​രു​മാ​റി.

ഞാ​ന്‍ അ​വ​നോ​ടു ചോ​ദി​ച്ച​ത് നി​ങ്ങ​ള്‍ പ​റ​യു​ന്ന​ത് ഞാ​ന്‍ ഒ​രി​ക്ക​ലും ചെ​യ്യി​ല്ല, പി​ന്നെ നി​ങ്ങ​ള്‍​ക്ക​ത് എ​ങ്ങ​നെ പ​റ​യാ​ന്‍ ക​ഴി​യും? എ​ന്നാ​ണ്. അ​തി​നു​ശേ​ഷം ഞാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ട്ടോ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്യു​ക​യും അ​വ​നെ​ക്കു​റി​ച്ച് ഒ​രു വ​ലി​യ പോ​സ്റ്റ് ഇ​ടു​ക​യും, പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു. ഇ​തോ​ടെ അ​ദ്ദേ​ഹം എ​ന്നെ ബ്ലോ​ക്ക് ചെ​യ്തു. എ​ന്നാ​ൽ, അ​ദ്ദേ​ഹം അ​യ​ച്ച രേ​ഖ​ക​ള്‍ ഇ​പ്പോ​ഴും എ​ന്‍റെ പ​ക്ക​ലു​ണ്ട്. ഇ​ത്ത​ര​ക്കാ​രോ​ട് അ​ങ്ങ​നെ​യാ​ണ് പെ​രു​മാ​റേ​ണ്ട​ത്- ന​മി​ത പ​റ​ഞ്ഞു.

Related posts

Leave a Comment