ചില ചെക്കന്മാർ വന്ന് തോളിൽ കൈവയ്ക്കുന്നതിൽ വളരെ അസ്വസ്ഥത തോന്നിയിട്ടുണ്ടെന്ന് നടി നമിത പ്രമോദ്. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. ചില സമയത്തെ ചിലരുടെ ആരാധനയിൽ അസ്വസ്ഥത തോന്നിയിട്ടുണ്ട്. ചേച്ചിമാരും ചേട്ടന്മാരും ചെറിയ കുട്ടികളുമൊക്കെ സ്നേഹത്തോടെ വന്ന് ഫോട്ടോയെടുക്കും. എന്നാൽ ചില ചെക്കന്മാർ വന്നിട്ട് തോളിലൊക്കെ കൈ വയ്ക്കാൻ നോക്കും. എനിക്ക് അത് ഇഷ്ടമല്ല. അതിൽ വളരെ അസ്വസ്ഥത തോന്നാറുണ്ട്. നമിത പറഞ്ഞു.
നമിത പ്രമോദ് നായികയാകുന്ന അൽ മല്ലു റിലീസിനൊരുങ്ങുകയാണ്. ബോബബൻ സാമുവൽ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മിയ, സിദ്ധിഖ്, മിഥുൻ രമേശ്, ധർമജൻ ബോൾഗാട്ടി, മാധുരി, ഷീലു ഏബ്രഹാം, സിനിൽ സൈന്നുദ്ദീൻ, വരദ എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
മെഹ്ഫിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിൽസ് മജീദാണ് സിനിമ നിർമിക്കുന്നത്.