വിവാഹശേഷം സിനിമയിൽ അഭിനിയിക്കില്ലെന്ന് നമിതാ പ്രമോദ്. ഒരു അഭിമുഖത്തിലാണ് താരം തന്റെ ഭാവി കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കിയത്. “വിവാഹത്തെ കുറിച്ചൊന്നും ആലോചിച്ചു തുടങ്ങിയിട്ടില്ല. വിവാഹത്തിനു ശേഷം വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കണം. ഭാവിയെ കുറിച്ച് ഓർത്ത് വട്ടാകുന്ന പരിപാടിയൊന്നുമില്ല.
കുറച്ചുനാൾ കഴിയുമ്പോൾ വിവാഹം കഴിക്കും. അതിനുശേഷം കുടുംബത്തിനു പ്രധാന്യം നൽകും. വിവാഹത്തിനുശേഷം സിനിമയിൽ അഭിനയിക്കുന്നതിന് സാധ്യത വളരെ കുറവാണ്. കുടുംബത്തിന്റെ അടിത്തറ എന്നു പറയുന്നത് അമ്മയാണ്.
എന്റെ അമ്മയെ കണ്ടാണ് ഞാനും പഠിച്ചത്. അമ്മയുടെ ജീവിതം ഞങ്ങൾക്കു വേണ്ടിയായിരുന്നു. അതുപോലെ നല്ലൊരു വീട്ടമ്മയാകണമെന്നുണ്ട്’. നമിത പറഞ്ഞു.