വിവാദങ്ങളോട് താൻ പ്രതികരിക്കാറില്ലെന്നു നടി നമിത പ്രമോദ്. വിവാദങ്ങളും ഗോസിപ്പുകളുമൊക്കെ സിനിമയുടെ ഭാഗമാണ്. അതൊന്നും ഓർത്ത് തല പുകയ്ക്കാറില്ല. അതിനെയൊക്കെ അതിന്റെ വഴിക്ക് വിടുക.
നമ്മൾ ടെൻഷൻ അടിച്ചാൽ അത് നമ്മുടെ കുടുംബത്തെയും കരിയറിനെയും ബാധിക്കും. -നമിത ഒരു അഭിമുഖത്തിൽ പറഞ്ഞു.
സെലിബ്രിറ്റി ഇമേജ് ഉണ്ടാകുന്പോൾ മനപൂർവം ശല്യപ്പെടുത്താനായി ഒരു വിഭാഗം ഇറങ്ങി തിരിക്കും. വിവാദങ്ങലോട് പ്രതികരിക്കാൻ നിൽക്കാതെ അതിനെ നോക്കി ചിരിച്ച് തന്റെ ലോകത്ത് താൻ സന്തോഷത്തോടെ ജീവിക്കും.
അതാണ് ചെയ്യാറ്. സിനിമയിൽ ആരോടും മത്സരമില്ല. മൽസരിക്കണമെന്ന് തനിക്ക് തോന്നിയിട്ടില്ല. നമുക്കുളളത് എങ്ങനെയായാലും തേടി വരുമെന്ന വിശ്വാസക്കാരിയാണ് താൻ.
ആർക്കെങ്കിലും തന്നോട് മൽസരമുണ്ടോ എന്ന് അറിയില്ല. പിന്നെ ഇവിടെയിപ്പോൾ സ്ഥിരം നായികമാരായി ആരും നിൽക്കുന്നില്ലലോ. കുറച്ചുനാൾ അവസരം കിട്ടും അതുകഴിയുന്പോഴേക്കും പുതിയ ആളുകൾ വരും.
ഇവിടെയെല്ലാം സീസണൽ ആക്ടേഴ്സാണ്. ഹീറോസും ഹീറോയിനും ഒകെ അങ്ങനെയാണ് എന്നും നമിത അഭിമുഖത്തിൽ പറഞ്ഞു.
ബാലതാരമായി തന്നെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച് കൊണ്ട് യുവ നായികയായി വളർന്ന് വരുന്ന താരമാണ് നടി നമിത പ്രമോദ്.
വളരെയധികം സിനിമകൾ ജീവിതത്തിന്റെ ഭാഗമാക്കിയില്ലെങ്കിലും ഇല്ലെങ്കിലും നമിതയുടെ മിക്ക ചിത്രങ്ങളും വിജയങ്ങൾ സ്വന്തമാക്കിയവയാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവയായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്.