നടി നമിത പ്രമോദിന്റെ പുതിയ കഫേ ഉദ്ഘാടനം ചെയ്ത് താരസുന്ദരികൾ. സമ്മർടൗൺ റെസ്റ്റോ കഫേ എന്നാണ് സ്ഥാപനത്തിന്റെ പേര്. ഷോപ്പിന്റെ ഉദ്ഘാടനത്തിനെത്തിയവരിൽ തിളങ്ങി നിന്നത് മീനാക്ഷി ദിലീപ് തന്നെയാണ്.
രജിഷ വിജയൻ, അപർണ ബാലമുരളി, മിയ ജോർജ്, അനു സിതാര എന്നിവരടക്കം നിരവധി പേരാണ് ചടങ്ങിനെത്തിയത്. നാദിർഷയുടെ മക്കളായ ആയിഷയും ഖദീജയും മീനാക്ഷിക്കൊപ്പമുണ്ടായിരുന്നു.
ഇന്നു വൈകിട്ട് ഏഴു മുതലാണ് കഫേ പ്രവർത്തിച്ചു തുടങ്ങുന്നത്. തങ്ങളുടെ വളരെ നാളത്തെ സ്വപ്നമാണ് പൂവണിഞ്ഞതെന്നും എന്നിൽ വിശ്വാസമർപ്പിച്ച എല്ലാവർക്കുമായി ഈ സ്വപ്നം സമർപ്പിക്കുകയാണെന്നും താരം പറഞ്ഞു.
ജയസൂര്യ നായകനായ ഈശോയിലാണ് നമിത പ്രമോദ് ഒടുവിൽ അഭിനയിച്ചത്. ചിത്രം സോണി ലിവിൽ ഡയറക്ട് ഒടിടി റിലീസായിരുന്നു.
കാളിദാസ് ജയറാം നായകനാകുന്ന രജ്നി, ഗോകുൽ സുരേഷിന്റെ എതിരെ, ആസിഫ് അലിയുടെ എ രഞ്ജിത് സിനിമ എന്നിവയാണ് നമിതയുടെ പുതിയ പ്രോജക്ടുകൾ.