എനിക്ക് ചെയ്യാൻ പറ്റാത്ത സിനിമകൾ ഒഴിവാക്കിയിട്ടുണ്ട്. ഏത് അഭിനേതാക്കൾക്കും തന്നെ തേടി വരുന്ന സിനിമകളിൽനിന്നേ തെരഞ്ഞെടുക്കാൻ പറ്റൂ. വർഷത്തിൽ ഇത്ര പടം ചെയ്യാമെന്ന് ആരോടും വാക്കൊന്നും പറഞ്ഞിട്ടില്ല. എനിക്ക് അങ്ങനെയൊരു ആക്ടർ ആകണമെന്നില്ല.
ഓടി നടന്ന് സിനിമ ചെയ്യണമെന്നില്ല. ഇപ്പോൾ വർക്ക് നടക്കുന്ന ഒരുപാട് സിനിമകളുടെ കഥ ഞാൻ കേട്ടതാണ്. നല്ല ടെക്നിക്കൽ ക്രൂവായിരുന്നു. പക്ഷെ എന്റെ കംഫർട്ടിലല്ലാത്ത കഥാപാത്രമായതിനാൽ വേണ്ടെന്ന് വ്യക്തമായി പറഞ്ഞു.
ഒരുപരിധി വരെയെ എനിക്ക് ഇന്റിമേറ്റ് സീനുകളിൽ കംഫർട്ട് ഉള്ളൂ. അപ്പോൾ ഞാനൊരിക്കലും എനിക്ക് ചെയ്യാൻ വേണ്ടി ആ സീൻ മാറ്റാമോ എന്ന് ചോദിക്കില്ല. സിനിമ ഡിമാൻഡ് ചെയ്യുന്ന കാര്യമാണ്, എനിക്ക് വേണ്ടി മാറ്റാൻ പറയുന്നത് മോശമാണ്.
സോപ്പ് പതപ്പിച്ച് പറയാറില്ല. കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്ന് പറയുന്നതാണ് എന്റെ രീതി. നല്ല സിനിമകൾ കണ്ടാൽ അതിന്റെ മേക്കേർസിന് സിനിമ കണ്ട് ഇഷ്ടമായെന്നും ഒപ്പം പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്നും മെസേജ് അയയ്ക്കാറുണ്ട്.
-നമിത പ്രമോദ്