സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ അപമാനിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് നമിത പ്രമോദ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം നമിത ആണെന്നായിരുന്നു ആദ്യത്തെ ആരോപണം. ഇതിനുശേഷം അടിക്കടി ഈ നടിക്കുനേരെ സോഷ്യല്‍മീഡിയയില്‍ വലിയതോതില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നു.
ഇപ്പോഴിതാ നമിത തന്നെ അധിക്ഷേപിച്ചയാള്‍ക്ക് ചുട്ടമറുപടി നല്കി രംഗത്തെത്തിയിരിക്കുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന ഒരു കമന്റിനാണ് നമിത കുറിക്കു കൊള്ളുന്ന മറുപടി നല്കി സോഷ്യല്‍ മീഡിയയുടെ കൈയടി നേടിയത്.
‘ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ… ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേ?’ എന്നായിരുന്നു ഒരു വ്യാജ പ്രൊഫൈലില്‍ നിന്നുള്ള കമന്റ ്. അതിന് ‘ചേട്ടന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേട്ടന്റെ പ്രശ്നം എന്താണെന്ന് ! ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം ! വയ്യ അല്ലേ ഏഹ് !’ എന്നായിരുന്നു നമിതയുടെ മറുപടി. പ്രൊഫസര്‍ ഡിങ്കനാണ് നമിതയുടെ പുതിയ ചിത്രം.
ദിലീപിന്റെ അടുത്തയാളെന്ന തരത്തിലാണ് നമിതയെ പലരും വിശേഷിപ്പിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നമിതയെപ്പറ്റി ആരോപണം ഉയര്‍ന്നതിനും കാരണവും ഇതുതന്നെയായിരുന്നു. നടിയേ ആക്രമിച്ച കേസില്‍ യുവ നടിയുടെ അക്കൗണ്ടിലേയ്ക്ക് കോടികള്‍ എത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഈ നടി നമിതാ പ്രമോദാണെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പടര്‍ന്നത്.