വിവാഹശേഷം അഭിനയിക്കുമോ ഇല്ലയോ എന്ന ആരാധകരുടെ കണ്‍ഫ്യൂഷന്‍ തീര്‍ത്ത് നമിത പ്രമോദ് ! തന്റെ അഭിപ്രായത്തെ നടന്മാരെല്ലാം വാനോളം പുകഴ്ത്തിയെന്നും നമിത

മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് നമിത പ്രമോദ്. വളരെ ചെറുപ്പത്തില്‍ തന്നെ അഭിനയരംഗത്ത് എത്തിയ നമിത സോഷ്യല്‍ മീഡിയയിലും താരമാണ്. വിവാഹശേഷം അഭിനയിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടി പറയുകയാണ് താരം ഇപ്പോള്‍. വിവാഹശേഷം തനിക്ക് കുടുംബിനിയായി ഇരിക്കാനാണ് ആഗ്രഹമെന്നാണ് നമിത പറയുന്നത്. വിവാഹശേഷം അഭിനയിക്കാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ മലയാളത്തിലെ നടന്മാര്‍ അടക്കമുള്ളവര്‍ അഭിനന്ദിച്ചുവെന്ന് പറയുകയാണ് നമിത.

ക്ലബ്ബ് എഫ്എമ്മിനു നല്‍കിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യം തുറന്നു പറഞ്ഞത്. ” വേറെ ജോലി ഏതായാലും വലിയ കുഴപ്പമില്ല. പക്ഷേ സിനിമയെന്ന് പറയുമ്പോള്‍ അറുപത് എഴുപത് ദിവസം വീട്ടില്‍ നിന്നും മാറി നില്‍ക്കണം. കുട്ടികളൊക്കെ ആയിക്കഴിഞ്ഞാല്‍ ആര് അവരെ നോക്കും ?. എന്റെ അമ്മയെ കണ്ട് വളര്‍ന്നതു കൊണ്ടായിരിക്കും വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും, പൊന്നു പോലെയാണ് ഞങ്ങളെ അമ്മ നോക്കിയത്. അതിനാല്‍ എനിക്ക് ഒരാഗ്രഹമുണ്ട്.

എനിക്ക് പിള്ളേരൊക്കെ ആയിക്കഴിയുമ്പോള്‍ നല്ലൊരമ്മയാകണമെന്ന്. എന്റെ അഭിപ്രായമാണ് ഞാനീ പറയുന്നത്. കുറേപേര്‍ എന്റെയടുത്ത് പറഞ്ഞു വളരെ നല്ല തീരുമാനമാണിതെന്ന്. നടന്മാര്‍ അടക്കമുള്ളവരും നല്ല തീരുമാനമെന്നു പറഞ്ഞു. നാലഞ്ച് കൊല്ലത്തിനുള്ളില്‍ വിവാഹിതയാകാനും കുടുംബജീവിതം തുടങ്ങാനും സാധ്യതയുണ്ട്. എന്നാല്‍ ജീവിതത്തില്‍ അങ്ങനെ പ്രാധാന്യമര്‍ഹിക്കുന്ന ഒരാള്‍ വന്നിട്ടു മാത്രമേ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുള്ളൂ” നമിത പറയുന്നു.

Related posts