സന്തോഷം കൊണ്ട് കരയുക എന്നു പറയില്ലേ… വീർ പ്രണയം തുറന്നു പറഞ്ഞപ്പോൾ താൻ അങ്ങനത്തെ ഒരു അവസ്ഥയിലായിരുന്നുവെന്നാണ് തെന്നിന്ത്യൻ താരം നമിത പറയുന്നത്. വിവാഹം ശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ പ്രണയത്തെക്കുറിച്ച് താരം വാചാലയായത്. ഒരു ദിവസം വീർ (വീരേന്ദ്ര ചൗധരി)എന്നെ കാന്‍ഡിൽ നൈറ്റ് ഡിന്നറിന് ക്ഷണിച്ചു. ഒരു ബീച്ചിലായിരുന്നു അത്. അവിടെ വച്ച് വീര്‍ പ്രണയം തുറന്നുപറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് കരയുകയായിരുന്നു.
വളരെ സര്‍പ്രൈസ് ആയിരുന്നു അത്. തന്റെ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടിയത്. എല്ലാവരോടും സ് നേഹത്തോടെയും ബഹുമാനത്തോടെയുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റമാണ് എനിക്കിഷ്ടപ്പെട്ടത്.വളരെ പെട്ടെന്ന് ഞങ്ങള്‍ സുഹൃത്തുക്കളായി. ഏകദേശം ഒരു വര്‍ഷത്തോളം ഞങ്ങള്‍ പലതും പറഞ്ഞും പങ്കുവച്ചും സൗഹൃദം കൊണ്ടുനടന്നു. എന്തും പങ്കുവയ്ക്കാന്‍ കഴിയുന്ന സുഹൃത്താണ് വീര്‍.
പ്രണയം തുറന്നുപറഞ്ഞ ശേഷം ഞാന്‍ അദ്ദേഹത്തെ കൂടുതല്‍ മനസിലാക്കി. മനസിലാക്കുന്തോറും ഇഷ്ടം കൂടി. വീറിനെ എന്റെ ജീവിത പങ്കാളിയായി ലഭിച്ചതില്‍ വളരെ അധികം സന്തോഷവതിയാണ് ഞാന്‍ – നമിത പറഞ്ഞു.നവംബര്‍ 24 നാണ് നമിതയും വീറും വിവാഹിതരായത്.