ചെന്നൈ: തെന്നിന്ത്യന്‍ താരം നമിത ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നഡ്ഡയുടെ സാന്നിധ്യത്തിലാണ് നമിത ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. ബിജെപി നേതാവ് പൊൻരാധാകൃഷ്ണനും സന്നിഹിതനായിരുന്നു.
ഭര്‍ത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പമാണ് താരം അംഗത്വമെടുക്കാന്‍ എത്തിയത്. നേരത്തെ എഐഡിഎംകെയിൽ നമിത അംഗത്വം എടുത്തിരുന്നു.