മലയാളത്തിലെ മുൻനിരനായികമാരിൽ ഒരാളാണ് നമിത പ്രമോദ്. ഇതിനോടകം മലയാളത്തിൽ നിരവധി മികച്ച ചിത്രങ്ങൾ അവതരിപ്പിച്ച താരം സോഷ്യൽ മീഡിയയിലും സജീവമാണ്. നടിയുടെ പുത്തൻ ചില ചിത്രങ്ങളാണിപ്പോൾ മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.
നമിതയുടെ ക്യൂട്ട് ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ തരംഗമാവുന്നത്. സിംപിൾ ലുക്കിൽ ഏവരുടേയും മനംമയക്കുകയാണ് താരം. ലൈറ്റ് ക്രീം കളർ ഔട്ട്ഫിറ്റിൽ അതീവ സുന്ദരിയാണ് നമിത. എന്നത്തേയുംപോലെ താരത്തിന്റെ സ്റ്റൈലൻ ചിരിയും ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ആരാധകർ ലൈക്കും കമന്റുമായി ചിത്രങ്ങളെ ആഘോഷമാക്കുകയാണ്. ബാലതാരമായെത്തി പിന്നീട് നായികനിരയിലേക്ക് ഉയര്‍ന്ന താരങ്ങളിലൊരാളാണ് നമിത പ്രമോദ്.