മലയാളികളുടെ അശ്വതി തമ്പുരാട്ടിയായി എത്തി മലയാളികളുടെ മനം കവർന്ന നമ്രതയെ ഓർക്കുന്നുണ്ടോ. 1999ൽ പിജി വിശ്വംഭരൻ സംവിധാനം ചെയ്ത എഴുപുന്നതരകനിൽ മമ്മൂട്ടിയുടെ നായികയായാണ് താരം മലയാള സിനിമയിൽ എത്തിയത്. പിന്നീടൊരു സിനിമയിലും താരത്തെ കണ്ടില്ല.
മലയാളികളുടെ ഇഷ്ടതാരമായി മാറിയ താരം ഇപ്പോൾ ഭർത്താവ് മഹേഷിനും കുട്ടികളോടുമൊപ്പം ഹൈദ്രാബാദിൽ സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുകയാണ് നമ്രത. മറാത്തി കുടുംബത്തിൽ ജനിച്ച നമ്രത മോഡലിംഗിലൂടെ യാണ് സിനിമയിലേക്ക് എത്തിയത്. 1993ലെ മിസ് ഇന്ത്യയായിരുന്നു താരം. പ്രശസ്ത മറാത്ത നടി മീനാക്ഷി ശിറോദ്കറിന്‍റെ കൊച്ചുമകൾകൂടിയാണ് നമ്രത.
തെലുങ്കു സൂപ്പർ സ്റ്റാർ മഹേഷ് ബാബുവുമായി പത്തുവർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. മഹേഷിനേക്കാളും 3 വയസിന് പ്രായം കൂടിതലായിരുന്നു നമ്രതയ്ക്ക. ഇതുമൂലം ഇരുവരുടേയും പ്രണയത്തെ ആദ്യം വീട്ടുകാർ എതിർത്തിരുന്നു. 2005 ഇരുവരുടേയും വിവാഹം വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.1998 മുതൽ 2004 വരെ സിനിമയിൽ സജീവമായിരുന്ന നമ്രത വിവാഹത്തോടെ കൂടെ അഭിനയത്തിന് വിടനൽകി.
ഹിന്ദി സിനിമയിൽ സജീവമായിരുന്ന കാലത്താണ് മലയാളത്തിലും താരം ഒരു കൈ നോക്കിയത്. മമ്മൂട്ടി നായകനായി എത്തിയ എഴുപുന്ന തരകനിലാണ് താരം ആദ്യമായും അവസാനമായും അഭിനയിച്ചത്. മലയാളികളുടെ അശ്വതി തമ്പുരാട്ടിയായി മിന്നുന്ന പ്രകടനമാണ് താരം സിനിമയിൽ കാഴ്ചവച്ചത്. ഇതിലേ പ്രശസ്തമായ ഗാനം ഒർക്കുന്ന ഒരാൾക്കും നമ്രതയെ ഓർക്കാതിരിക്കാനാവില്ല.