സാങ്കേതിക വിദ്യയുടെ വികാസത്തോടൊപ്പം ഓണ്‍ലൈന്‍ രംഗത്തെ ചതിക്കുഴികളും വര്‍ധിക്കുകയാണ്. പലപ്പോഴും പെണ്‍കുട്ടികളെ ടാര്‍ജറ്റ് ചെയ്തായിരിക്കും ചതിക്കുഴികള്‍ ഒരുങ്ങുന്നത്.ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്ന നമ്യ ബെയ്ഡ് എന്ന ചെന്നൈ സ്വദേശിനിയുടെ അനുഭവം ഓരോ പെണ്‍കുട്ടികള്‍ക്കുമുള്ള മുന്നറിയിപ്പാണ്. ബ്ലോഗര്‍ കൂടിയായ നമ്യ ബുദ്ധിപരമായി നീങ്ങിയതു കൊണ്ടു മാത്രമാണ് ചതിക്കുഴിയില്‍ അകപ്പെടാതിരുന്നത്.
ജോലിയുടെ അഭിമുഖത്തിന് എന്നു പറഞ്ഞ് വിളിച്ച ആളുടെ ചതിക്കുഴിയില്‍ നിന്ന് താന്‍ രക്ഷപ്പെട്ട കഥയാണ് നവ്യ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നത്. ജോലിയുടെ അഭിമുഖത്തിനായി വിളിക്കുന്നുവെന്ന് പരിചയപ്പെടുത്തിയാണ് നമ്യയോട് അയാള്‍ സംസാരിച്ചു തുടങ്ങിയത്. പക്ഷേ സംസാരരീതി അത്ര മാന്യമല്ലെന്നു േതാന്നിയതോടെ കോള്‍ റെക്കോര്‍ഡ് ചെയ്യുകയാണ് നമ്യ ആദ്യം ചെയ്തത്. ശേഷം ശരീരം പ്രദര്‍ശിപ്പിക്കാന്‍ പറഞ്ഞപ്പോള്‍ ബുദ്ധിപരമായി നീങ്ങിയതും നമ്യയെ രക്ഷിച്ചു. ജോലി എന്നു കേള്‍ക്കുമ്പോള്‍ തട്ടിപ്പുകാര്‍ പറയുന്നത് അതേപടി ചെയ്യാനിരിക്കുന്നവര്‍ക്ക് ഒരു പാഠമാണ് നമ്യയുടെ അനുഭവം. നമ്യയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ…
നമ്യയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ…