തളിക്കുളം: കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം കടൽതീരത്ത് കണ്ടെത്തി.
തളിക്കുളം തന്പാൻ കടവ് അറപ്പത്തോടിനു തെക്ക് ഇസ്കാക്കിരി ഗണേശന്റെ മകൾ നന്ദനയുടെ (15)മൃതദേഹമാണ് തളിക്കുളം സ്നേഹതീരം പാർക്കിനു സമീപത്തെ കടൽഭിത്തിക്കിടയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ എട്ടരയോടെയാണ് മത്സ്യത്തെഴിലാളികൾ മൃതദേഹം കണ്ടത്. ഇന്നലെ പുലർച്ചെയാണ് വീട്ടിൽ നിന്നും നന്ദനയെ കാണാതായത്. ആഭരണങ്ങൾ മുഴുവൻ വീട്ടിൽ അഴിച്ചു വെച്ചിരുന്നു.
ഡയറിയിൽ പിതാവിന്റെ മദ്യപാനമാണ് തന്നെ മരിക്കുന്നതിന് വഴിവച്ചതെന്നു എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.തൃത്തല്ലൂർ കമലാ നെഹ്റു മെമ്മോറിയൽ സ്കൂൾ പത്താം ക്ലാസ്് വിദ്യാർഥിനിയാണ്.
മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം പേസ്റ്റ് മോർട്ടം നടത്തും.അമ്മ: സൗദാമിനി.സഹോദരി: നയന.