ഇന്‍സ്റ്റഗ്രാമില്‍ താന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ അസഭ്യം പറഞ്ഞ വ്യക്തിയ്ക്ക് ബാലതാരം നന്ദന വര്‍മ്മ കുറിയ്ക്കുകൊള്ളുന്ന മറുപടി നല്‍കിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ നന്ദന പറഞ്ഞത് കുറച്ചുകൂടിപ്പോയി എന്ന രീതിയിലാണ് ബഹുഭൂരിപക്ഷം ആളുകളും പ്രതികരിച്ചത്. തന്നെ അസഭ്യം പറഞ്ഞവ്യക്തിയ്ക്ക് നല്‍കിയ മറുപടിയെച്ചൊല്ലി തന്നെ വിമര്‍ശിക്കുന്നവരോട് ഒരു ചോദ്യവുമായി എത്തിയിരിക്കുകയാണിപ്പോള്‍ നന്ദന. ഫേസ്ബുക്ക് ലൈവിലൂടെയാണ് നന്ദന പ്രതികരിച്ചത്. നന്ദനയുടെ വാക്കുകള്‍ ഇങ്ങനെ…
ഞാന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരാള്‍ മോശമായി കമന്റ് ഇട്ടത് എല്ലാവര്‍ക്കും അറിയാമല്ലോ. പോയി ചേട്ടന്റെ അമ്മയെ വിളിക്കൂ എന്നായിരുന്നു ഇതിന് ഞാന്‍ നല്‍കിയ മറുപടി. എനിക്ക് അതൊരിക്കലും തെറ്റായിട്ട് തോന്നിയിട്ടില്ല. എങ്കിലും ഞാന്‍ ആ അമ്മയോട് സോറി പറഞ്ഞ് മറ്റൊരു പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ പിന്നീട് കുറേപേര്‍ എന്നെ വിമര്‍ശിച്ച് എത്തി. അങ്ങനെ പറഞ്ഞത് തെറ്റാണ്, അത് പറയാന്‍ പാടില്ലായിരുന്നു എന്നൊക്കെ.
എനിക്ക് ഇവരോടൊരു കാര്യം ചോദിക്കാനുണ്ട്. ഈ ചേട്ടന്മാര്‍ക്കും ഉണ്ടാകില്ലേ ചേച്ചിയും അനിയത്തിമാരും അവരെയാണ് ഇങ്ങനെ വിളിച്ചിരുന്നതെങ്കില്‍ നിങ്ങള്‍ ചിരിച്ചുകൊണ്ട് കയ്യും കെട്ടി ഇരിക്കുമായിരുന്നോ? നിങ്ങള്‍ പ്രതികരിക്കുന്നതുപോലെയേ ഞാനും ചെയ്തുള്ളൂ. അത് തെറ്റാണെന്നും തോന്നുന്നില്ല… പിന്തുണച്ചവരോട് ഒരുപാട് നന്ദി. ഇത്തരക്കാര്‍ക്ക് ഇങ്ങനെ മറുപടി കൊടുത്താലേ ഇവരുടെ അസുഖം മാറുകയുള്ളൂ. ഇപ്പോള്‍ അവനറിയാം ഇങ്ങനെ കമന്റ് പോസ്റ്റ് ചെയ്താല്‍ ഈ രീതിയിലാകും മറുപടിയെന്ന്. ഇന്‍സ്റ്റഗ്രാം തന്നെ ഡിആക്ടിവേറ്റ് ചെയ്യണമെന്ന് എനിക്ക് തോന്നിപ്പോയി.
ലൈവില്‍ വരാന്‍ തന്നെ കാരണം ഇത് ഇത്രയും ചര്‍ച്ചയായതുകൊണ്ടാണ്. ആ അമ്മയോട് സോറി പറയുന്നു, എന്നാല്‍ അവനോട് ഞാന്‍ സോറി പറയില്ല. ആ സമയത്ത് കമന്റ് കണ്ട് ഒരുപാട് വിഷമം തോന്നി, അതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്. ഇനിയും ഇതുപോലുള്ള കമന്റുകള്‍ക്ക് ഇങ്ങനെ തന്നെ മറുപടി നല്‍കും.’നന്ദന പറഞ്ഞു.
https://youtu.be/skl4yVpYz6c