നിരവധി ചിത്രങ്ങളിലൂടെ ബാലതാരമായി അരങ്ങേറിയ നന്ദന വര്‍മ്മയുടെ ഒരു കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. നിരവധി ആരാധകര്‍ ഫോളോ ചെയ്യുന്ന നന്ദനയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം സാരിയുടുത്ത പുത്തന്‍ ചിത്രം നന്ദന വര്‍മ്മ തന്റെ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു.
പതിവുപോലെ കമന്റുകളുമായി നിരവധിയാളുകള്‍ രംഗത്തെത്തി. അതിലൊരു വ്യക്തിയുടെ കമന്റാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. താരത്തിന്റെ ഫോട്ടോയ്ക്ക് താഴെ വളരെ അസഭ്യമായ രീതിയിലാണ് വ്യക്തി കമന്റ് ചെയ്തത്. എന്നാല്‍ ഈ പറഞ്ഞ വാക്കുകള്‍ സ്വന്തം അമ്മയെ വിളിക്കൂ എന്ന് പറഞ്ഞ് നന്ദനയും ചുട്ട മറുപടി നല്‍കി. സംഭവം പുലിവാല് പിടിച്ചു എന്ന് മനസിലാക്കിയ വ്യക്തി ഉടന്‍ അവിടെ നിന്നും കടന്നു.
സ്ത്രീകള്‍ക്കെതിരെ പലവിധ ആക്രമണങ്ങളും നിരന്തരം നടക്കുന്ന സമയത്തു തന്നെ നന്ദനയുടെ ഈ മറുപടി വളരെ പ്രസക്തമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നന്ദനയുടെ മറുപടിക്ക് അഭിനന്ദനം നേര്‍ന്നു കൊണ്ട് കമന്റുകളായും നിരവധി പേര്‍ എത്തി. കുട്ടിയായിട്ടും ഇങ്ങനെ മറുപടി നല്‍കിയത് വളരെ നല്ലതാണെന്നും ഇനിയും ശക്തമായി മറുപടികള്‍ നല്‍കുക എന്നുമാണ് ആരാധകരില്‍ ഭൂരിഭാഗവും പറയുന്നത്. എങ്കിലും നന്ദനയെ എതിര്‍ത്തുകൊണ്ടും ചിലര്‍ എത്തുകയുണ്ടായി. കുടുംബത്തെ ആക്ഷേപിക്കരുതായിരുന്നു എന്നാണ് അവര്‍ പറയുന്നത്.
റിങ് മാസ്റ്റര്‍, 1983 തുടങ്ങിയ ചിത്രങ്ങളിലൂടെ ആദ്യകാലത്ത് മലയാളത്തില്‍ സുപരിചതയായി മാറിയ നന്ദന പിന്നീട് ജോണ് പോള്‍ സംവിധാനം ചെയ്ത ഗപ്പി എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രദ്ധേയയായി മാറിയത്. ചിത്രത്തിലെ ആമിന എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.