ബാലചന്ദ്ര മേനോന്റെ ഏപ്രിൽ 19 എന്ന സിനിമയിൽ നായികയായെത്തുകയും പിന്നീട് മലയാളത്തില്‍ സൂപ്പര്‍താരങ്ങളുടെ നായികയായും തിളങ്ങിയ നടിയാണ് നന്ദിനി.
ഇടയ്ക്ക് സിനിമയില്‍ നിന്നു താരം ഇടവേള എടുത്തിരുന്നു. ഇപ്പോള്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുവാനുള്ള തയാറെടുപ്പിലാണ് താനെന്ന് താരം വെളിപ്പെടുത്തിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന്റെ ചോദ്യത്തിനാണ് നന്ദിനി ഇങ്ങനെ മറുപടി പറഞ്ഞത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ…
വിവാഹം വേണ്ട എന്നു തീരുമാനിച്ചിട്ടില്ല. ജീവിതത്തില്‍ വലിയ ഉയര്‍ച്ചകള്‍ നേടിയെങ്കില്‍ കൂടിയും വിവാഹമാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. വിവാഹം കഴിക്കില്ലെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
വീട്ടില്‍ ആലോചനകള്‍ എല്ലാം തകൃതിയായി നടക്കുന്നുണ്ട്. എന്റെ അഭിരുചികള്‍ക്ക് പറ്റിയ ഒരാളെ ഉടന്‍ തന്നെ പങ്കാളി ആയി ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്. എന്തായാലും വിവാഹം ഇനി അധികം വൈകില്ല.