കൈവിട്ടു പോകുമെന്ന് കരുതിയ ജീവിതത്തെ ആത്മവിശ്വാസം എന്ന ബലം കൊണ്ട് മാത്രം തിരികെ പിടിച്ച നന്ദു, കാൻസറിനെ കീഴടക്കി പുതിയൊരു ജീവിതത്തിന് ആരംഭം കുറിക്കുവാനൊരുങ്ങുകയാണ്.
കറുത്ത നിഴൽ പോലെ കുറെ കാലങ്ങളായി തന്റെയൊപ്പം കൂടിയിരുന്ന കാൻസർ ഒരു കാൽ കവർന്നെടുത്തെങ്കിലും തോറ്റു കൊടുക്കുവാൻ നന്ദുവിന് മനസില്ലായിരുന്നു. കീമോ തെറാപ്പി ചെയ്തിരുന്ന സമയങ്ങളിൽ കൊഴിഞ്ഞു പോയ തലമുടി ഇപ്പോൾ പൂർവാധികം ശക്തിയോടെ വളരുകയാണ്.
നാളുകളായി താൻ അനുഭവിച്ച വേദനയും കഷ്ടപ്പാടും അതിനെയെല്ലാം തോൽപ്പിക്കുവാൻ ആർജ്ജിച്ചെടുത്ത മനക്കരുത്തിനെയുമെല്ലാം കുറിച്ച് ഒരു പുസ്കമെഴുതുവാനുള്ള തയാറെടുപ്പിലാണ് നന്ദു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നന്ദു തന്റെ പുതിയ തീരുമാനത്തെക്കുറിച്ച് എല്ലാവരോടുമായി പറഞ്ഞത്. “ശ്വാസകോശത്തിൽ ഒന്ന് രണ്ട് സ്പോട്ടുകൾ ഉണ്ട്. ജനുവരി 15ന് സ്കാനിംഗ് ഉണ്ട്. അപ്പോൾ അത് അവിടെ കാണാൻ പാടില്ല. മനസിന്റെ ശക്തികൊണ്ട് പ്രാർത്ഥന കൊണ്ട് ഇല്ലാതാക്കാൻ ഒരു പ്രത്യേക മാർഗത്തിലൂടെ ഒരു ശ്രമവും നടത്തുന്നുണ്ട്.
ആ ശ്രമം വിജയിക്കുകയാണെങ്കിൽ ആയിരക്കണക്കിന് അർബുദ രോഗികളെ സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരുമെന്ന് ഉറപ്പു നൽകുന്നു’. നന്ദു പറയുന്നു.
നന്ദുവിന്റെ ഫേസ്ബുക്ക് കുറിപ്പ്