പുതുവര്‍ഷത്തിലെ ആദ്യ ഞെട്ടല്‍ സമ്മാനിച്ച് നന്ദിതാദാസ്; ഭര്‍ത്താവുമായി വേര്‍പിരിയുന്നുവെന്ന് നടി

nanditaഏറെ താരവിവാഹങ്ങള്‍ നടന്ന ഒരു വര്‍ഷമായിരുന്നു കടന്നു പോയത്. സിനിമാ രംഗത്ത് വിവാഹങ്ങളും വിവാഹമോചനങ്ങളും പതിവാണെങ്കിലും നന്ദിതാദാസ് ആരാധകരെ ഞെട്ടിച്ചു കളഞ്ഞു എന്നു തന്നെ പറയണം. താനും ഭര്‍ത്താവ് സുബോധ് മസ്‌കാരയും വേര്‍പിരിയുകയാണെന്ന വാര്‍ത്ത് പുറത്തുവിട്ടാണ് നടിയും സംവിധായികയുമായ നന്ദിതാദാസ് പുതുവര്‍ഷദിനത്തില്‍ ആരാധകരെ അമ്പരപ്പിച്ചത്.

2010ലാണിലാണ് നന്ദിത സുബോധിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ആറുവയസുള്ള ഒരു മകനുമുണ്ട്. നന്ദിതയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2002ല്‍ സൗമ്യസെന്നിനെ വിവാഹം കഴിച്ചിരുന്നുവെങ്കിലും അഞ്ചു വര്‍ഷം മാത്രമായിരുന്നു ആ ദാമ്പത്യത്തിന്റെ ആയുസ്. പിന്നീടാണ് വ്യവസായിയായ സുബോധിനെ പരിചയപ്പെടുന്നതതും വിവാഹം കഴിക്കുന്നതും.നന്ദിതയുടെ വിവാഹമോചന വാര്‍ത്ത ഒരു ദേശീയ മാധ്യമം സ്ഥിരീകിച്ചിട്ടുണ്ട്. എന്നാല്‍ വേര്‍പിരിയലിനുള്ള കാരണം വ്യക്തമല്ല.വേര്‍പിരിയാനുള്ള തീരുമാനത്തെ വേദനാജനകം എന്നാണ് ന്ദിത വിശേഷിപ്പിച്ചത്. മകനാണു തങ്ങള്‍ രണ്ടു പേരും മുന്‍ഗണന നല്‍കുന്നതെന്നും നന്ദിത പറയുന്നു. ഇന്ത്യയിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളായി കണക്കാക്കുന്ന നന്ദിത സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമാണ്.

Related posts