സത്യം പറഞ്ഞാൽ എമ്പുരാനിൽ വില്ലൻ ആരാണെന്ന് എനിക്കറിയില്ല. ഇത് എഴുതിയ മുരളി ഗോപി, സംവിധായകൻ പൃഥ്വിരാജ്, നിർമിക്കുന്ന ആന്റണി പെരുമ്പാവൂർ, ഇതിലെ നായകൻ മോഹൻലാൽ ഇവർ നാലു പേർക്കേ ഇതിന്റെ കഥ എന്തെന്ന് അറിയുകയുള്ളൂ എന്ന് നന്ദു.
മോഹൻലാലിന്റെ കഥാപാത്രത്തിന് വേറൊരു മുഖം കൂടെ ഉണ്ടല്ലോ. ഇതിലും രണ്ട് കഥാപാത്രങ്ങൾ ഉണ്ട്. അത് കൊണ്ട് തന്നെ രണ്ട് ട്രാക്കുകളുമുണ്ട്. ഇതിൽ ഏത് ട്രാക്കാ, എങ്ങനെയാ പോകുന്നത് എന്ന് കാടുകയറി ചിന്തിക്കേണ്ട കാര്യമില്ല.
നമുക്ക് തന്നത് അഭിനയിച്ച് പോകുക എന്നതേയുള്ളൂ. ഇനി അഥവാ സിനിമയുടെ കഥ പറയാം എന്ന് രാജു പറഞ്ഞാലും എനിക്ക് അറിയേണ്ട എന്നേ ഞാൻ പറയൂ. ഇത് തിയറ്ററിൽ കാണുമ്പോൾ ഉള്ള ഒരു സുഖം ഇല്ലേ, അത് ഫീൽ ചെയ്താൽ മതി. കഥ അറിഞ്ഞാൽ ആ ഫീൽ പോയില്ലേ? ഈ സിനിമയെ സംബന്ധിച്ചിടത്തോളം തിയറ്ററിൽ കാണുമ്പോഴുള്ള എക്സ്പീരിയൻസ് ആണ് കാത്തിരിക്കുന്നത് എന്ന് നന്ദു.