നെന്മാറ: റോഡിന്റെ വീതി കുറവിൽ വീർപ്പുമുട്ടുന്ന നെന്മാറ ടൗണിൽ അനധികൃത പാർക്കിംഗും കൂടിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. മംഗലംഗോവിന്ദാപുരം പ്രധാനറോഡിലായാണ് ഗതാഗതക്കുരുക്ക് പ്രധാനമായും അനുഭവപ്പെടുന്നത്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ മറ്റു വാഹനങ്ങൾ റോഡുവക്കത്ത് പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്.
ബസ് സ്റ്റാൻഡിനോട് ചേർന്ന് പെട്രോൾ പന്പിന് സമീപമായുള്ള ബാങ്കുകളും, എടിഎം കൗണ്ടറുകളും, ആശുപത്രിയും മറ്റു വ്യാപാര സ്ഥാപനങ്ങളുമടങ്ങുന്ന കെട്ടിടത്തിലെത്തുന്നവർക്ക് വേണ്ടുന്ന പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ആയതിനാൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പടെ അനധികൃതമായി റോഡുവക്കത്ത് പാർക്കു ചെയ്യുന്ന വാഹനങ്ങൾ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു.
ടൗണിലെ ഷോപ്പിംഗ്് കോംപ്ലക്സുകളിലേക്ക് വരുന്ന ഉപഭോക്താക്കൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു വേണ്ടുന്ന സ്ഥലസൗകര്യങ്ങൾ പര്യാപ്തമാണോയെന്ന് പരിശോധിച്ച് വേണ്ടുന്ന നടപടികൾ സ്വീകരിയക്കണമെന്നാവശ്യം ശക്തമാണ്. നെ·ാറ- വല്ലങ്ങി വേലയടുത്തതോടെ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.
ബസ ്സ്റ്റാൻഡിലും സമീപമായുള്ള കവലകളിലും മറ്റും ഗതാഗത നിയന്ത്രണത്തിനു കൂടുതൽ പോലീസുകാരെ നിയമിക്കുകയും അനധികൃത പാർക്കിംഗ് നിരോധിച്ചുള്ള മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യണമെന്നാവശ്യം ജനങ്ങൾക്കിടയിൽ ശക്തമാണ്.
ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനു വേണ്ടിയുള്ള ബൈപ്പാസ് റോഡിന്റെ പണി താമസിയാതെ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ .അയിനംപാടത്തു നിന്ന് തുടങ്ങി വിത്തനശേരിയിൽ എത്തുന്നതാണ് പുതിയ ബൈപ്പാസ് റോഡിന്റെ പദ്ധതി.