കൊ​ച്ചു​കാ​മാ​ക്ഷി​യി​ൽ ന​ന്നങ്ങാ​ടി ക​ണ്ടെ​ത്തി! മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ട​ക്കം​ചെ​യ്യു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ലി​യ മ​ണ്‍ ശ​വ​ക്ക​ല്ല​റ​യാണോ?

ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ കൊ​ച്ചു​കാ​മാ​ക്ഷി​യി​ൽ ന​ന്ന​ങ്ങാ​ടി ക​ണ്ട​ത്തി. ന​രി​വേ​ലി​ക്കു​ന്നേ​ൽ ജോ​സ​ഫി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നു​മാ​ണ് ന​ന്ന​ങ്ങാ​ടി ക​ണ്ടെ​ത്തി​യ​ത്.

കൊ​ച്ചു​കാ​മാ​ഷി ത​ന്പാ​ൻ സി​റ്റി​ക്കു സ​മീ​പ​മു​ള്ള കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നു​മാ​ണ് ന​ന്ന​ങ്ങാ​ടി ല​ഭി​ച്ച​ത്.

കൃ​ഷി​യി​ട​ത്തി​ൽ പ​ടു താ​ക്കു​ളം നി​ർ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​ന്ന​ങ്ങാ​ടി ക​ണ്ട​ത്. തു​ട​ർ​ന്ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടം പൊ​ട്ടാ​തെ മ​ണ്ണി​ൽ​നി​ന്നും പു​റ​ത്തെ​ടു​ത്തു.

ല​ഭി​ച്ച ന​ന്ന​ങ്ങാ​ടി സ്ഥ​ല ഉ​ട​മ​യു​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ല്ലു​കൊ​ണ്ട് കു​ട​ത്തി​ന്‍റെ വാ​യ് ഭാ​ഗം അ​ട​ച്ച നി​ല​യി​ലാ​യി​രു​ന്നു.

കു​ട​ത്തി​ന​ക​ത്തു​നി​ന്നും ചെ​റി​യ മ​ണ്‍​കു​ട​ത്തി​നു സ​മാ​ന​മാ​യ അ​വ​ശി​ഷ്ട​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ട​ക്കം​ചെ​യ്യു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ലി​യ മ​ണ്‍ ശ​വ​ക്ക​ല്ല​റ​യാ​ണെ​ന്നാ​ണ് നി​ഗ​മ​നം.

മു​ൻ​പും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ഷി ആ​വ​ശ്യ​ത്തി​നും മ​റ്റു​മാ​യി മ​ണ്ണ് മാ​റ്റു​ന്ന വേ​ള​യി​ൽ നി​ര​വ​ധി ന​ന്ന​ങ്ങാ​ടി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

 

Related posts

Leave a Comment