മുക്കം: കരിപ്പൂർ അന്താരാഷ്ട വിമാന താവളത്തിലുണ്ടായ എയർ ഇന്ത്യ എക്സ്പ്രസ് വിമാന ദുരന്തത്തിന് ഒരു വർഷം കഴിഞ്ഞങ്കിലും ആയിഷ നദിന്റെ വിരഹഗാനം ഇപ്പോഴും ജനമനസുകളിൽ നിന്ന് മാഞ്ഞു പോയിട്ടില്ല.
നിരവധി മലയാളികൾ സംഭവത്തിൽ മരണപ്പെട്ടങ്കിലും മലയാളികളെ ഏറെ സ്നേഹിച്ചിരുന്ന പൈലറ്റ് ദീപക് വസന്ത് സാത്തേയുടെ സ്മരണക്കായി കൊച്ചു മിടുക്കി പാടി സാമൂഹ്യ മാധ്യമങ്ങളിൽ വെറലായ ഗാനം ഒരു വർഷം പിന്നിടുകയാണ്.
പിഞ്ചു കുട്ടികളടക്കം 21 പേരാണ് ദുരന്തത്തിൽ മരിച്ചത്. കഴിഞ്ഞ വര്ഷം ഓഗസ്റ്റ് ഏഴിന് വൈകിട്ട് 7.03നാണ് ദുബൈയിൽ നിന്ന് കരിപ്പൂരിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് 1344വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടത്.
ദുരന്തത്തിൽ മരണപ്പെട്ടവരെയുംകഴിവുറ്റവൈമാനികനായ ദീപക് വസന്ത് സാത്തേയുടെ വേർപാടിന്റെ ദുഃഖത്തെ അനാവരണം ചെയ്ത സംഗീതാവിഷ്കാരം സോഷ്യൽ മീഡിയകളിൽ അന്ന് തന്നെ ശ്രദ്ധയേമായിരുന്നു.
ബിൽഡിംഗ് ഡിസൈനർ കെ.പി. അഷ്റഫ് ഷമീന ദമ്പതികളുടെ മകളും അരീക്കോട് സുല്ലമുസ്സലാം ഓറിയൻറൽ സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിനിയുമാണ് ആയിഷ നദിൻ.