ന്യൂഡൽഹി: നാനോ കാറിന്റെ നിർമാണം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് ടാറ്റാ കന്പനി. 2020 ഏപ്രിലിൽ നാനോ കാറിന്റെ നിർമാണം അവസാനിപ്പിക്കുമെന്നാണ് കന്പനി നൽകുന്ന വിവരം. 2008 ൽ വിപണിയിലെത്തിയ നാനോ കാറിന്റെ വില ഒരുലക്ഷം രൂപയായിരുന്നു. അതുവരെയാരും കാണാത്ത സ്വപ്നമായിരുന്നു രത്തൻ ടാറ്റ കണ്ടതും യാഥാർത്ഥ്യമാക്കിയതും.
ഇത്രയും ചുരുങ്ങിയ വിലയിൽ ടാറ്റ നാനോയെ വിൽപ്പനയ്ക്കെത്തിച്ചപ്പോൾ ലോകം ശരിക്കും അന്പരന്നു. പുതിയ സുരക്ഷ മാനദണ്ഡങ്ങളുടെയും മറ്റും പാലിക്കാൻ കൂടുതൽ നിക്ഷേപം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് നാനോയുടെ നിർമാണം നിർത്തുന്നതെന്നാണ് കന്പനി നൽകുന്ന വിശദീകരണം.