ടാറ്റ നാനോ കാറിന് ഹെലികോപ്റ്റർ രൂപം നൽകി കർഷകൻ. ബിഹാർ സ്വദേശിയായ മിഥിലേഷ് പ്രസാദാണ് ഈ കണ്ടുപിടുത്തത്തിനു പിന്നിൽ. ഒരു കർഷക കുടുംബത്തിൽ ജനിച്ച മിഥിലേഷിന് പൈലറ്റ് ആകാനായിരുന്നു ആഗ്രഹം എന്നാൽ സാമ്പത്തിക ബാധ്യതകൾ കാരണം അദ്ദേഹത്തിന് ഈ ആഗ്രഹം നേടുവാൻ സാധിച്ചില്ല.
എന്നാൽ ആഗ്രഹങ്ങളെ മനസിൽ കുഴിച്ചുമൂടാൻ മിഥിലേഷ് തയാറായിരുന്നില്ല. തന്റെ നാനോ കാറിലാണ് അദ്ദേഹം ഈ ആഗ്രഹം സാധിച്ചെടുത്തത്. ഇതിനായി കാറിന്റെ അകത്തും പുറത്തും രൂപമാറ്റം വരുത്തി.
എന്നാൽ അദ്ദേഹത്തിന് അന്തരീക്ഷത്തിൽ പറക്കുവാൻ സാധിക്കില്ല. ഈ ഹെലികോപ്റ്റർ കാറുമായി മിഥിലേഷ് നിരത്തിലിറങ്ങുമ്പോൾ ഇത് കാണുവാൻ നിരവധിയാളുകളാണ് തടിച്ചു കൂടുന്നത്.