ശങ്കർ സംവിധാനം ചെയ്ത ‘നൻപൻ’ സിനിമയുടെ സെറ്റിൽ നിന്നും വിജയ് പിണങ്ങിപ്പോയിരുന്നതായി വെളിപ്പെടുത്തി നടൻ ശ്രീകാന്ത്.
നൻപൻ സിനിമയുടെ സെറ്റില്‍ ഏറ്റവും അവസാനം ജോയിൻ ചെയ്തത് ഞാനാണ്. സെറ്റിലെത്തിയപ്പോൾതന്നെ നേരേ പോയത് സംവിധായകൻ ശങ്കർ സാറിനെ കാണാനാണ്. അപ്പോൾ അവിടെ നിന്ന് വിജയ് സാർ ഇറങ്ങിവരുന്നതു കണ്ടു.
അദ്ദേഹത്തെ നോക്കി ചിരിച്ചെങ്കിലും എന്നെ മൈൻഡ് ചെയ്യാതെ പോയി. പിന്നെയാണ് അറിയുന്നത് വിജയ് സാറും ശങ്കർ സാറും തമ്മിൽ എന്തോ വഴക്കുണ്ടായെന്ന്. വിജയ് സാറിന്റെ ഹെയർസ്റ്റൈലിനെ ചൊല്ലിയായിരുന്നു വഴക്ക്.
സംഭവം കാര്യമായതോടെ സെറ്റിൽ നിന്ന് വിജയ് സാർ ഇറങ്ങിപ്പോയി. ശങ്കർ സാറിനും ഒരേ ദേഷ്യം. വിജയ് പോയാൽ ആ റോളിലേക്ക് മഹേഷ് ബാബുവിനെയോ അല്ലെങ്കിൽ ആദ്യം തീരുമാനിച്ചതുപോലെ സൂര്യയെയോ വിളിക്കാമെന്ന് ശങ്കർ സാർ പറഞ്ഞു.
അഞ്ചുസിനിമകൾ വേണ്ടെന്നു വച്ചാണ് താൻ നൻപൻ തെരഞ്ഞെടുത്തത്. അതിനാൽ ഈ സിനിമ മുടങ്ങുമോ എന്നെനിക്ക് പേടിയുണ്ടായിരുന്നു. ആ സിനിമ മുടങ്ങിയിരുന്നെങ്കിൽ വലിയ നഷ്ടമായേനെ. എന്നാൽ അതേ കാസ്റ്റിൽ തന്നെ സിനിമ പിന്നീടു പൂർത്തിയാക്കി എന്ന് ശ്രീകാന്ത് പറഞ്ഞു.