കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട വിദ്യാർഥി അഭിമന്യുവിന്റെ ജീവിതവും പഠനവും മരണവുമൊക്കെ പറയുന്ന ‘നാൻ പെറ്റ മകൻ’ എന്ന സിനിമയുടെ ചിത്രീകരണം മഹാരാജാസ് കോളജ് കാന്പസിൽ ആരംഭിച്ചു. നടനും സംവിധായകനുമായ ജോയി മാത്യൂ സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചു.
മുൻ എംപി പി.രാജീവ് അഭിനേതാക്കളായ സരയൂ, സീമ ജി. നായർ തുടങ്ങിയർ പങ്കെടുത്തു. സജി എസ്. ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം റെഡ് സ്റ്റാർ മൂവീസാണ് നിർമിക്കുന്നത്. 2012 ലെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയ മിനോനാണ് അഭിമന്യു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.