കൊല്ലം: എ.എൻ.ഷംസീറിനു വേണ്ടി ക്ഷേത്രത്തിൽ അർച്ചന. എ.എൻ.ഷംസീർ ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് എൻഎസ്എസ് പ്രതിഷേധം നടത്തുന്നതിനിടെയാണ് ഷംസീറിനു വേണ്ടി ഇടമുളക്കൽ മണികണ്ഠേശവ മഹാദേവ ക്ഷേത്രത്തിൽ ശത്രുസംഹാര അർച്ചന നടത്തിയത്.
കൊല്ലം ഇടമുളക്കൽ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പർ കരയോഗം പ്രസിഡന്റ് അഞ്ചൽ ജോബാണ് സ്പീക്കർക്ക് വേണ്ടി ശത്രുസംഹാര അർച്ചന നടത്തിയത്.
എൻഎസ്എസ് സ്പീക്കർക്കെതിരേ നാമജപ സംഗമം നടത്തുന്നതിനിടെ ഷംസീറിനു വേണ്ടി എൻഎസ്എസ് ഭാരവാഹി പൂജ നടത്തിയത് ശ്രദ്ധേയമായി.