പത്തനംതിട്ട: ഐശ്യര്യസമൃദ്ധിക്കായി നരബലി നടത്താനുള്ള തീരുമാനത്തിനു പിന്നാലെ മുഹമ്മദ് ഷാഫി എത്തിച്ചു നല്കിയ പുസ്തകങ്ങളിലൂടെ ഇതേക്കുറിച്ച് ഭഗല്സിംഗ് പഠനം നടത്തിയിരുന്നു.
ബലിയുടെ ക്രൂരത വര്‍ധിക്കുന്നതിനനുസരിച്ച് ഐശ്വര്യം കൂടുമെന്നായിരന്നു ഷാഫിയുടെ വാഗ്ദാനം. ഇതനുസരിച്ചാണ് റോസ് ലിയെയും പത്മയെയും കൊലപ്പെടുത്തിയത്.
റോസ് ലിയുടെ എതിര്‍പ്പ് ശക്തമായിരുന്നതിനാല്‍ കയറുപയോഗിച്ച് കഴുത്ത് മുറുക്കിയിരുന്നു. ഇതോടെ ഇവരുടെ ജീവന് നേരത്തെ നഷ്ടപ്പെട്ടു.
ഇതാണ് ആദ്യ കൊലപാതകത്തിലുണ്ടായ പിഴവെന്നും ഫലപ്രാപ്തിയില്ലാതെ പോയത് ഇതുകൊണ്ടാണെന്നുമാണ് ഷാഫി, ഭഗവല്‍സിംഗിനെയും ഭാര്യയെയും ധരിപ്പിച്ചത്.
കൊല്ലപ്പെട്ട ശേഷവും റോസ് ലിയുടെ മൃതദേഹത്തോടു ഏറെ ക്രൂരമായാണ് ഇവര്‍ പെരുമാറിയത്.എന്നാല്‍ അതിലും ക്രൂരമായ രീതിയിലാണ് പദ്മയുടെ കൊലപാതകം നടത്തിയത്.
കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകിയും പ്ലാസ്റ്ററൊട്ടിച്ചും ക്രൂരമായി പീഡിപ്പിച്ചു. ശരീരഭാഗങ്ങളില്‍ കത്തി കുത്തിയിറക്കി രക്തം ചീറ്റിച്ചതിനു പിന്നാലെ ശരീരം കീറി മസാലക്കൂട്ട് അടക്കം പുരട്ടിയതായി മൊഴിയിലുണ്ട്.
ഭഗവല്‍സിംഗാണ് മസാലക്കൂട്ട് തയാറാക്കി നല്‍കിയതെന്നും പറയുന്നു. ജീവന് നഷ്ടപ്പെടാതിരുന്നപ്പോഴാണ് കഴുത്ത് മുറിച്ചത്. പിന്നീട് 56 കഷണങ്ങളാക്കുകയും ചെയ്തുവെന്നാണ് മൊഴി.