പത്തനംതിട്ട: പുരോഗമനവാദിയായിരുന്ന ഭഗവല്‍സിംഗിനെ മനംമാറ്റിയത് ലൈലയുടെ ഇടപെടലുകളെന്ന് സഹോദരന്.
കടുത്ത അന്ധവിശ്വസിയും ആഭിചാര ക്രിയകളില്‍ തല്പരയുമായിരുന്നു തന്റെ സഹോദരിയെന്ന് സഹോദരന് പറഞ്ഞു. ലൈലയുടെ ഇടപ്പരിയാരത്തെ കുടുംബവീട്ടില്‍ താമസിക്കുന്ന ഇദ്ദേഹം പേര് വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ഥനയോടെയാണ് കാര്യങ്ങള്‍ പറഞ്ഞത്.
‘അമ്മ മരിച്ചശേഷം രണ്ട് വര്‍ഷമായി ലൈലയുമായി സംസാരിച്ചിട്ടില്ല. അമ്മയുടെ മരണത്തിനു പിന്നാലെ കുടുംബത്തില്‍ അഞ്ച് മരണങ്ങള്‍കൂടി നടക്കുമെന്നും ഇതിന് വീട്ടില്‍ പൂജ നടത്തണമെന്നും ലൈല ആവശ്യപ്പെട്ടിരുന്നു.
ഇതിനോട് വിയോജിച്ചെങ്കിലും ലൈലയും ഭര്‍ത്താവ് ഭഗവല്‍ സിംഗും ചേര്‍ന്ന് വീട്ടിലെത്തി പൂജ നടത്തി. ഇത് സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടായതോടെ അവരുടെ വീട്ടിലേക്ക് പോകുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.’ സഹോദരന് പറഞ്ഞു.
പ്രവാസിയായിരുന്ന ഇദ്ദേഹം പത്ത് വര്‍ഷമായി നാട്ടിലെത്തിയിട്ട്. രണ്ട് സഹോദന്മാരാണ് ലൈലക്കുള്ളത്. മറ്റൊരാള്‍ മാവേലിക്കരയില്‍ ആശ്രമത്തില്‍ അന്തേവാസിയാണ്.
വീട്ടിലെ സാഹചര്യം ലൈലയെ കടുത്ത ഭക്തയാക്കി മാറ്റി. മണിക്കൂറുകളോളം പ്രാര്ഥനയല് കഴിയുന്ന ശീലമുണ്ട്.