ഇലന്തുരില നരബലിയിൽ അകത്തായ ലൈലയുടെയും ഭർത്താവിന്റെയും വീട് പരിസരം ദുരൂഹത നിറഞ്ഞത്. നരബലിയിൽ മുഹമ്മദിനൊപ്പം എല്ലാത്തിനും മുന്നിൽ നിന്ന ലൈലയുടെ ജീവിതവും ഒരു സംഭവം തന്നെ.
പുറത്ത് വരുന്ന ചില കഥകൾ ഇങ്ങനെ.. പഠന സമയത്തു പ്രണയത്തിലായിരുന്ന പത്തനംതിട്ട സ്വദേശിയുമായിട്ടായിരുന്നു ലൈലയുടെ ആദ്യ വിവാഹം.
ഇതോടെ ഇടപ്പരിയാരത്തെ കുടുംബവീട്ടിൽനിന്നു പുറത്തായി. സന്തോഷ ജീവിതം നയിച്ചു വരുന്നതിനിടെ ഭർത്താവ് അപകടത്തിൽ മരിച്ചു. ഇതോടെയാണ് ഭഗവൽ സിംഗിനെ വിവാഹം കഴിക്കുന്നത്. ഭഗവൽ സിംഗിന്റെ ആദ്യ വിവാഹത്തിലെ ഭാര്യയും മരണപ്പെട്ടിരുന്നു.
ഇതിൽ ഒരു മകളുണ്ട്. ലൈലയുമായുള്ള ബന്ധത്തിൽ ഒരു മകനുമുണ്ടായി. രണ്ട് മക്കളും വിദേശത്താണ്. ഭഗവൽ സിംഗുമായി ഒന്നിച്ചു താമസിക്കുമ്പോഴും ലൈല മറ്റു ചിലരുമായി അടുപ്പം കാണിച്ചിരുന്നു. ഐശ്വര്യം വരാനുള്ള പൂജയ്ക്ക് മുമ്പ് മുഹമ്മദ് ഷാഫിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു.
സിദ്ധനെ സംതൃപ്തിപ്പെടുത്തേണ്ടതു പൂജയുടെ ഭാഗമാണെന്നു ധരിപ്പിച്ചു. പോലീസിന്റെ ചോദ്യംചെയ്യലിൽ ലൈല ചില കഥകൾ പറഞ്ഞു.