സീമ മോഹൻലാൽ
ഭഗവൽ സിംഗെന്ന പേരിന്റെ പിറവി :
ഇലന്തൂർ ഇരട്ട കൊലപാതക കേസിലെ രണ്ടാം പ്രതിയായ പത്തനംതിട്ട ഇലന്തൂർ കടകംപിള്ളി വീട്ടിൽ ഭഗവൽ സിംഗിന് ആ പേരിട്ടതിനു പിന്നിലും ഒരു കഥയുണ്ട്.
ഭഗവൽ സിംഗിന്റെ അച്ഛൻ പരന്പരാഗത തിരുമ്മൽ വൈദ്യനായ വാസു വൈദ്യന് വിപ്ലവകാരിയായ ഭഗത് സിംഗിനോട് ആരാധനയായിരുന്നു.
മകൻ ജനിച്ചപ്പോൾ മകന് ആ പേരിട്ടു. ഉദ്ദേശിച്ചത് ഭഗത് സിംഗിനെയാണെങ്കിലും പേരിട്ടപ്പോൾ അത് ഭഗവൽ സിംഗായി മാറിയെന്നു നാട്ടുകാർ പറയുന്നു.
ആ പേര് പണ്ടൊരിക്കൽ ഭഗവൽ സിംഗിന് വിനയായിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മരിച്ച സമയത്തായിരുന്നു അത്.
ഗൾഫിലേക്ക് പോകാനിരുന്ന സിംഗിന്റെ പേരുകണ്ട് സിഖുകാരനാണെന്ന് സംശയിച്ച് ഗൾഫ് യാത്ര വരെ മുടങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്നാണ് ഇയാൾ തിരുമ്മലിലേക്കും ജ്യോതിഷത്തിലേക്കും തിരിഞ്ഞത്.
തിരുമൽ വിദഗ്ധൻ
പരന്പരാഗത തിരുമ്മൽ വിദഗ്ധനായിരുന്നു ഭഗവൽ സിംഗ്. നാഡി പിടിച്ചു നോക്കി രോഗം പറയുന്ന വൈദ്യനായിരുന്നു ഇയാളെന്നാണ് നാട്ടുകാർ പറയുന്നത്.
രോഗികളോട് പണം ചോദിച്ചു വാങ്ങാറില്ല. തിരുമ്മു കഴിയുന്പോൾ കൊടുക്കുന്ന പണം നിലവിളക്കിനു മുൻപിൽ ദൈവത്തിനു സമർപ്പിക്കുന്ന സ്വഭാവമായിരുന്നു.
നാട്ടുകാർക്കിടയിൽ ഇയാൾ സ്വീകാര്യനായിരുന്നു. സജീവ രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം ഇലന്തൂർ പഞ്ചായത്തിന്റെ പദ്ധതി തയാറാക്കുന്ന റിസോഴ്സ് പേഴ്സണായും പ്രവർത്തിച്ചു. പഞ്ചായത്തിന്റെ പദ്ധതി രൂപീകരണത്തിനായി ജീവനക്കാർക്ക് ക്ലാസുകൾ എടുത്തിട്ടുണ്ട്.
പഞ്ചായത്തിലെ വിവിധ പ്രവർത്തനങ്ങളിലും സാംസ്കാരിക വായനശാല രംഗത്തും ഒക്കെ സജീവം ആയിരുന്നു. ഉന്നത വിദ്യാഭ്യാസമുള്ള ഇയാൾ കഴിഞ്ഞ കുറച്ചു നാളുകളായി പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് ഉൾവലിഞ്ഞു നിൽക്കുകയായിരുന്നു. ഭക്തി മാർഗങ്ങൾക്കാണ് കൂടുതൽ സമയം ചെലവഴിച്ചിരുന്നത്.
വൈദ്യപ്രതിഭാ പുരസ്കാരം
മൂന്നര ഏക്കർ സ്ഥലത്ത് കാടുപിടിച്ചു കിടക്കുന്ന പരിസരത്താണ് ഓടു മേഞ്ഞ ഇയാളുടെ വീട്. ഇലന്തൂരെന്ന മലയോര പ്രദേശത്ത് ഭഗവൽ സിംഗിന്റെ വീട്ടിലേക്ക് കയറിച്ചെല്ലുന്ന സ്ഥലത്തുതന്നെ കാവുണ്ട്.
ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് പണിത് നൽകിയ കെട്ടിടത്തിലാണ് ഇയാൾ ചികിത്സ നടത്തിയിരുന്നത്.
തിരുമ്മൽ ചികിത്സയ്ക്കു വേണ്ടി നിരവധി പേർ ഇയാളെത്തേടി ഇവിടെ എത്താറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
ആയുർവേദ പാരന്പര്യ വൈദ്യ ഫെഡറഷന്റെ നേതൃത്വത്തിൽ 2019 ഡിസംബർ നാലിന് തിരുവനന്തപുരത്ത് നടന്ന പാരന്പര്യ വൈദ്യ മഹാസമ്മേളനത്തിൽ വൈദ്യപ്രതിഭാ പുരസ്കാരം നൽകി ഭഗവൽ സിംഗിനെ ആദരിച്ചിരുന്നു. മന്ത്രിയായിരുന്ന കടകംപള്ളി രാമചന്ദ്രനായിരുന്നു പുരസ്കാരം സമ്മാനിച്ചത്.
ലൈലയുമായി രണ്ടാം വിവാഹം
26 വർഷം മുന്പാണ് ആദ്യഭാര്യയിൽനിന്നു ഭഗവൽ സിംഗ് വിവാഹമോചനം നേടിയത്. ആദ്യ വിവാഹത്തിൽ ഒരു മകളുമുണ്ട്. തുടർന്നാണ് ഭർത്താവ് മരിച്ച ഇലന്തൂർ സ്വദേശിനിയായ ലൈലയെയാണ് ഇയാൾ രണ്ടാമത് വിവാഹം കഴിച്ചത്.
ലൈലയുമായുള്ള ബന്ധത്തിൽ ഒരു മകനുണ്ട്. നിലവിൽ ഭഗവൽ സിംഗിന്റെ രണ്ടു മക്കളും വിദേശത്താണ്. ലൈലയെ വിവാഹം കഴിച്ച ശേഷമാണ് ഭഗവൽസിംഗിൽ മാറ്റങ്ങൾ ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്.
ഭഗവൽ സിംഗ് എന്ന ഹൈക്കു കവി
സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ഹൈക്കു കവിയായിരുന്നു ഭഗവൽ സിംഗ്. കവിതകൾ കുറിച്ചും പുരോഗമനം പ്രസംഗിച്ചും ഇയാൾ സമൂഹ മാധ്യമങ്ങളിലെ സജീവസാന്നിധ്യമായിരുന്നു.
ഇയാളുടെ ഫേസ്ബുക്ക് ഫ്രണ്ട്സ് ലിസ്റ്റിൽ കേരളത്തിലെ അറിയപ്പെടുന്ന പല കവികളും ഉണ്ട്. നിരവധി ഹൈകു കവിതകളാണ് ഇയാൾ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഭഗവൽ സിംഗ് ഹൈകു പഠന ക്ലാസുകൾ നടത്തിയിരുന്നു എന്ന വ്യക്തമാക്കുന്ന പോസ്റ്ററുകളും പുറത്ത് വന്നിട്ടുണ്ട്.
ഒടുവിൽ ഫേസ്ബുക്കിൽ കുറിച്ചത്!
“ഉലയൂതുന്നുപണിക്കത്തി കൂട്ടുണ്ട്’ കുനിഞ്ഞ തനു’ എന്ന വരികളാണ് ഭഗവൽ സിംഗ് ഏറ്റവും ഒടുവിലായി ഒക്ടോബർ ആറിന് ഫേസ്ബുക്കിൽ കുറിച്ചത്.
ദിവസങ്ങൾക്കു മുന്പാണ് ഇയാൾ ഈ കവിത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. മിക്കവാറും എഴുതിയിടുന്നത് രണ്ടോ മൂന്നോ വരികൾ മാത്രമുള്ള ഹൈക്കു കവിതകളാണ്. ദിവസവും കവിതകൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഈ കവിതകൾ ഒക്കെയും നരബലിയുടെ സൂചനകൾ ഉൾക്കൊള്ളുന്നവയാണ് എന്ന തരത്തിൽ ഇപ്പോൾ ആളുകൾ ഇതിന് താഴെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. കവിതകളിൽ ചിലത് ഇങ്ങനെയാണ്…
“ചുരുണ്ട രൂപം
പീടികത്തിണ്ണയിൽ
മുഷിഞ്ഞ പുത’(ഹൈക്കു)
“നിഴൽരൂപം
മെല്ലെ ചലിക്കുന്നല്ലോ
തുഞ്ചാണിത്തുന്പ്’ (ഹൈക്കു)
“വിരൽതഴക്കം
നെയ്തുതീരുന്നനേരം
ഇഴയടുപ്പം’(ഹൈക്കു)
“മറഞ്ഞ ചന്ദ്രൻ
ഇരുണ്ട മേഘക്കീറിൽ
ഒളിഞ്ഞു നോട്ടം’ (ഹൈക്കു)
“പുല്ലാന്നി നാന്പ്
കാറ്റിലാടും വഴിയിൽ
കുപ്പിവളകൾ’ (ഹൈക്കു)
എന്നിങ്ങനെ നീളുന്നു ഭഗവൽ സിംഗിന്റെ ഹൈക്കു കവിതകൾ.
എന്താണ് ഹൈക്കു?
ഒരു ജാപ്പനീസ് കാവ്യരൂപമാണ് ‘ഹൈക്കു’. മൂന്നുവരികളിൽ ഒതുക്കി പരമാവധി 17 മാത്രകൾ ഉപയോഗിച്ച് എഴുതുന്ന ഒരു രീതിയാണ് പൊതുവെ ഹൈക്കുവിൽ അവലംബിച്ചു വരുന്നത്.
ആദ്യവരിയിലും അവസാന വരിയിലും 5 മാത്രകളും രണ്ടാം വരിയിൽ 7 മാത്രകളും എന്നതാണ് സാധാരണ സ്വീകരിക്കുന്ന മാതൃക.
മാത്രകളുടെ എണ്ണം നമ്മുടെ ഭാഷാവൃത്തങ്ങളെപ്പോലെ കർശനമായി പാലിക്കേണ്ടതുമില്ല. പരമാവധി എന്നതു പ്രത്യേകം ശ്രദ്ധിക്കുക.
ഏതെങ്കിലുമൊരു ഋതുവിനെ കുറിക്കുന്നതോ സൂചിപ്പിക്കുന്നതോ ആയ ഒരു പദമോ പദസമുച്ചയങ്ങളോ ഹൈക്കുവിൽ ദർശിക്കാം. കിഗോ എന്നാണു അതിനു പറയുക.
“ഉലയൂതുന്നുപണിക്കത്തി കൂട്ടുണ്ട്’ കുനിഞ്ഞ തനു’ എന്ന വരികളാണ് ഭഗവൽ സിംഗ് ഏറ്റവും ഒടുവിലായി ഒക്ടോബർ ആറിന് ഫേസ്ബുക്കിൽ കുറിച്ചത്.
ദിവസങ്ങൾക്കു മുന്പാണ് ഇയാൾ ഈ കവിത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. മിക്കവാറും എഴുതിയിടുന്നത് രണ്ടോ മൂന്നോ വരികൾ മാത്രമുള്ള ഹൈക്കു കവിതകളാണ്.
ദിവസവും കവിതകൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കവിതകൾ ഒക്കെയും നരബലിയുടെ സൂചനകൾ ഉൾക്കൊള്ളുന്നവയാണ് എന്ന തരത്തിൽ ഇപ്പോൾ ആളുകൾ ഇതിന് താഴെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. കവിതകളിൽ ചിലത് ഇങ്ങനെയാണ്…
“ചുരുണ്ട രൂപം
പീടികത്തിണ്ണയിൽ
മുഷിഞ്ഞ പുത’(ഹൈക്കു)
“നിഴൽരൂപം
മെല്ലെ ചലിക്കുന്നല്ലോ
തുഞ്ചാണിത്തുന്പ്’ (ഹൈക്കു)
“വിരൽതഴക്കം
നെയ്തുതീരുന്നനേരം
ഇഴയടുപ്പം’(ഹൈക്കു)
“മറഞ്ഞ ചന്ദ്രൻ
ഇരുണ്ട മേഘക്കീറിൽ
ഒളിഞ്ഞു നോട്ടം’ (ഹൈക്കു)
“പുല്ലാന്നി നാന്പ്
കാറ്റിലാടും വഴിയിൽ
കുപ്പിവളകൾ’ (ഹൈക്കു)
എന്നിങ്ങനെ നീളുന്നു ഭഗവൽ സിംഗിന്റെ ഹൈക്കു കവിതകൾ.
എന്താണ് ഹൈക്കു?
ഒരു ജാപ്പനീസ് കാവ്യരൂപമാണ് ‘ഹൈക്കു’. മൂന്നുവരികളിൽ ഒതുക്കി പരമാവധി 17 മാത്രകൾ ഉപയോഗിച്ച് എഴുതുന്ന ഒരു രീതിയാണ് പൊതുവെ ഹൈക്കുവിൽ അവലംബിച്ചു വരുന്നത്.
ആദ്യവരിയിലും അവസാന വരിയിലും 5 മാത്രകളും രണ്ടാം വരിയിൽ 7 മാത്രകളും എന്നതാണ് സാധാരണ സ്വീകരിക്കുന്ന മാതൃക. മാത്രകളുടെ എണ്ണം നമ്മുടെ ഭാഷാവൃത്തങ്ങളെപ്പോലെ കർശനമായി പാലിക്കേണ്ടതുമില്ല.
പരമാവധി എന്നതു പ്രത്യേകം ശ്രദ്ധിക്കുക. ഏതെങ്കിലുമൊരു ഋതുവിനെ കുറിക്കുന്നതോ സൂചിപ്പിക്കുന്നതോ ആയ ഒരു പദമോ പദസമുച്ചയങ്ങളോ ഹൈക്കുവിൽ ദർശിക്കാം. കിഗോ എന്നാണു അതിനു പറയുക.
(തുടരും)