നാ​ര​ദ കൈ​ക്കൂ​ലി കേ​സ്;  രാവിലെ അറസ്റ്റ്, വൈകുന്നേരം ജാമ്യവും; രാത്രിയിൽ തൃണമൂല്‍ നേതാക്കളുടെ ജാമ്യം റദ്ദാക്കി കോല്‍ക്കത്ത ഹൈക്കോടതിയും

 

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ നാ​ര​ദ കൈ​ക്കൂ​ലി കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ നാ​ല് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി കോ​ല്‍​ക്ക​ത്ത ഹൈ​ക്കോ​ട​തി. നാ​ലു​പേ​ര്‍​ക്കും ജാ​മ്യം അ​നു​വ​ദി​ച്ച പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്താ​യി​രു​ന്നു ഹൈ​ക്കോ​ട​തി ന​ട​പ​ടി.

നാ​ര​ദ ന്യൂ​സ് സം​ഘ​ത്തി​ല്‍ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​മാ​രാ​യ ഫി​ര്‍​ഹാ​ദ് ഹാ​ക്കിം, സു​ബ്ര​ദാ മു​ഖ​ര്‍​ജി, തൃ​ണ​മൂ​ല്‍ എം​എ​ല്‍​എ മ​ദ​ന്‍ മി​ത്ര, മു​ന്‍ തൃ​ണ​മൂ​ല്‍ നേ​താ​വ് സോ​വ​ന്‍ ചാ​റ്റ​ര്‍​ജി എ​ന്നി​വ​രെ ഇന്നലെ രാ​വി​ലെ​യാ​ണ് സി​ബി​ഐ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​തി​നു പി​ന്നാ​ലെ ത​ന്നെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി സി​ബി​ഐ ഓ​ഫീ​സി​നു മു​ന്‍​പി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. മ​മ​ത​യ്‌​ക്കൊ​പ്പ​മെ​ത്തി​യ തൃ​ണ​മൂ​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​രി​ക്കേ​ഡ് ത​ക​ര്‍​ക്കു​ക​യും സി​ബി​ഐ​യു​ടെ ഓ​ഫീ​സി​നു നേ​ര്‍​ക്ക് ക​ല്ലെ​റി​യു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സി​ബി​ഐ കോ​ട​തി നാ​ല് പേ​ര്‍​ക്കും ജാ​മ്യം അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഹൈ​ക്കോ‌​ട​തി കേ​സ് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ജാ​മ്യം റ​ദ്ദാ​ക്കി​യ​ത്. കേ​സ് ബു​ധ​നാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

2014ലാ​ണ് സം​സ്ഥാ​ന​ത്ത് ഏ​റെ വി​വാ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​ന്‍റെ ഒ​ളി​ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ള്‍ നാ​ര​ദ ന്യൂ​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു. തു​ട​ര്‍​ന്ന് സം​ഭ​വം വ​ന്‍ രാ​ഷ്ട്രീ​യ വി​വാ​ദ​മാ​കു​ക​യും ചെ​യ്തി​രു​ന്നു

Related posts

Leave a Comment