സാ​ഹോ​ദ​ര്യ​ത്തി​നും സൗ​ഹാ​ർ​ദ​ത്തി​നും മ​റ്റൊ​രു മാ​തൃ​ക! നാ​രാ​യ​ണ​ന്‍റെ മ​ക​ളു​ടെ പി​റ​ന്നാ​ൾ ചോ​റൂ​ണ് ചി​യ്യാ​നൂ​ർ ജു​മാ​മ​സ്ജി​ദി​ൽ

ച​ങ്ങ​രം​കു​ളം:​സാ​ഹോ​ദ​ര്യ​ത്തി​നും സൗ​ഹാ​ർ​ദ​ത്തി​നും മ​റ്റൊ​രു മാ​തൃ​ക സൃ​ഷ്ടി​ക്കു​ക​യാ​ണ് ചി​യ്യാ​നൂ​ർ സ്വ​ദേ​ശി​യാ​യ കൈ​പ്ര​വ​ള​പ്പി​ൽ നാ​രാ​യ​ണ​ൻ.​

ത​ന്‍റെ ക​ണ്‍​മ​ണി​യു​ടെ പി​റ​ന്നാ​ളാ​ഘോ​ഷം വീ​ടി​ന​ടു​ത്തു​ള്ള ജു​മാ​മ​സ്ജി​ദി​ൽ മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഭ​ക്ഷ​ണം വി​ള​ന്പി ആ​ഘോ​ഷ​മാ​ക്കാ​നാ​ണ് നാ​രാ​യ​ണ​ൻ ഒ​രു​ങ്ങു​ന്ന​ത്.

മ​ക​ൾ അഖി​ത​യു​ടെ ഒ​ന്നാം പി​റ​ന്നാ​ളാ​ഘോ​ഷ​മാ​ണ് ജു​മാ​മ​സ്ജി​ദി​ലെ ജീ​വ​ന​ക്ക​ർ​ക്കും മ​ദ്ര​സ​യി​ൽ മ​ത​പ​ഠ​ന​ത്തി​നെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കും ഭ​ക്ഷ​ണം വി​ള​ന്പി നാ​രാ​യ​ണ​ൻ ആ​ഘോ​ഷി​ക്കു​ന്ന​ത്.

മ​ത​ത്തി​ന്‍റെ​യും ജാ​തീ​യ​ത​യു​ടെ​യും പേ​രി​ൽ ഭി​ന്നി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന​വ​ർ​ക്ക് മു​ന്നി​ൽ സൗ​ഹാ​ർ​ദ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും അ​ല​യൊ​ലി തീ​ർ​ക്കു​ക​യാ​ണ് നാ​രാ​യ​ണ​ൻ.

ബ​ന്ധ​ങ്ങ​ളെ ദൃ​ഢ​മാ​ക്കി നാ​ട്ടി​ലെ സൗ​ഹാ​ർ​ദ​ങ്ങ​ൾ നി​ല​നി​ർ​ത്താ​നാ​ണ് ഇ​ത്ത​ര​മൊ​രു പി​റ​ന്നാ​ളാ​ഘോ​ഷം ഒ​രു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.

നാ​ളെ രാ​വി​ലെ ഒ​ന്പ​തി​നു മ​ദ്ര​സ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കും. തു​ട​ർ​ന്ന് നാ​രാ​യ​ണ​ന്‍റെ വ​സ​തി​യി​ൽ ജാ​തി​മ​ത ഭേ​ദ​മ​ന്യെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കാ​യി ഭ​ക്ഷ​ണം ഒ​രു​ക്കും.

Related posts

Leave a Comment