പത്താം ക്ലാസ് വരെ ഞാന്‍ പഠിച്ചത് ദുബായിലാണ്. സിനിമയോട് താല്പര്യം വന്നത് അമിതാഭ് ബച്ചന്റെ സിനിമകള്‍ കണ്ടിട്ടാണ്. കമല്‍ സാറിന്റെ സിനിമകള്‍ കണ്ടതോടെയാണ് അഭിനയിക്കണം എന്ന മോഹം വന്നത്.
അച്ചുവിന്റെ അമ്മ എന്ന സിനിമയുടെ റിലീസിന് മുമ്പേ തന്നെ എനിക്ക് തമിഴില്‍ ചിത്തിരം പേസുതെടീ എന്ന ചിത്രം വന്നിരുന്നു. 60 ദിവസത്തെ ഡേറ്റിന് വേണ്ടിയാണ് പോയത്.
എങ്കിലും ആറ് മാസത്തോളം സിനിമ നീണ്ടു നിന്നു. ആ സിനിമയ്ക്ക് വേണ്ടി പ്രത്യേകം ഗെറ്റപ്പുകള്‍ ആവശ്യമായി വന്നു. അതിനാല്‍ മറ്റ് സിനിമകള്‍ ചെയ്യാന്‍ സാധിച്ചില്ല.
ആ ആറ് മാസം കരിയറില്‍ നീണ്ടൊരു ബ്രേക്ക് ആയിരുന്നു. ഇനി പൂര്‍ണമായും മലയാള സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം എന്ന് കരുതി ഞാന്‍ ഒന്ന് രണ്ട് തവണ കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു.
ആ സമയത്താണ് മുഖം മൂടി എന്ന ചിത്രം വരുന്നത്. ഒന്നര വര്‍ഷത്തോളം ആ സിനിമയ്ക്ക് വേണ്ടി പോയി. തുടര്‍ന്ന് കൈതി വന്നു.
എന്നിരുന്നാലും ചിത്തിരം പേസുതെടി എന്ന ചിത്രം മികച്ച വിജയം നേടി. അതിന് ശേഷമാണ് ക്ലാസ്മേറ്റ്സ് എന്ന ചിത്രം വരുന്നത്.
മലയാളത്തില്‍ കൂടുതല്‍ അവസരങ്ങള്‍ വരുന്നതിന് മുമ്പേ തമിഴില്‍ ചില സിനിമകള്‍ ഏറ്റെടുത്തു. ഇവിടെ രണ്ട് മൂന്ന് മാസംകൊണ്ട് തീര്‍ക്കുന്ന സിനിമ അവിടെ ആറെട്ട് മാസം എടുക്കും.
അതിനിടയില്‍ മറ്റൊരു സിനിമ ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ പല നല്ല സിനിമകളും കൈവിട്ടു പോയി. -നരേന്