മോഹന്‍ലാലിന്റെ ശക്തനായ നായകനായിരുന്നു നരന് എന്ന ചിത്രത്തിലെ മുള്ളന്‍കൊല്ലി വേലായുധന്. 2005-ല്‍ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. രഞ്ജന്‍ പ്രമോദ് കഥ, തിരക്കഥ, സംഭാഷണം എഴുതിയ ചിത്രം സംവിധാനം ചെയ്തത് ജോഷിയായിരുന്നു.
കുറേ പരാജയ സിനിമകള്‍ക്കു ശേഷം മോഹന്‍ലാല്‍ ശക്തമായ തിരിച്ചുവരവു നടത്തിയ ചിത്രമായിരുന്നു നരന്. മോഹന്‍ലാലിനോടൊപ്പം മധു, സിദ്ദിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, ഭീമന് രഘു, മാമുക്കോയ, ദേവയാനി, ഭാവന, ബിന്ദു പണിക്കര്‍, സോനാ നായര്‍, രേഖ, സായി കുമാര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്.നരന് എന്ന ചിത്രം മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയതാണെന്ന് തിരക്കഥകൃത്ത് രഞ്ജന്‍ പ്രമോദ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നരന് എന്ന ചിത്രത്തില്‍ നായകനായി താന്‍ ആദ്യം ലാലട്ടനെയല്ല മമ്മൂക്കയെ ആയിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ചിത്രത്തിന് ആദ്യം ഞാന്‍ ഇട്ടിരുന്ന പേര് രാജാവ് എന്നാണ്. അന്ന് ആ ചിത്രത്തില്‍ നായകനായി നിശ്ചയിച്ചിരുന്നത് ലാലേട്ടനെയായിരുന്നില്ല മമ്മൂക്കയെ ആയിരുന്നു. ഇന്ന് ചിത്രത്തില്‍ കാണുന്നത് പോലെ മരം പിടുത്തവും മറ്റുമൊന്നും ആയിട്ടില്ലായിരുന്നു.
ഒരു തുടക്കം മാത്രമായിരുന്നു അത്. ചിത്രത്തിനെ കുറിച്ച് മമ്മൂക്കയോട് സംസാരിച്ചു. ആ ചിത്രത്തിനോട് അനുഭാവപൂര്‍വമായ നിലപാട് ആയിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. അതിന് ശേഷം ആ സിനിമ നടക്കാതെ പോയ സഹചര്യമുണ്ടായി.
പിന്നീട് ഞാന്‍ തന്നെ ചിത്രം സംവിധാനം ചെയ്യാം എന്നൊരു കാഴ്ചപ്പാടിലേയ്ക്ക് വന്നു. അപ്പോള്‍ കഥപാത്രത്തിന് വേറെ കുറെ മാറ്റങ്ങളുണ്ടായി. പിന്നീട് ഈ ചിത്രത്തിന്റെ കഥ പറയുന്നത് ലാലേട്ടനോടായിരുന്നു. ഈ ചിത്രത്തില്‍ അടി എന്നത് ഒരു പ്രധാന വിഷയമായി.
ആദ്യമൊന്നും അധികം ഫൈറ്റ് ഇല്ലായിരുന്നു. എന്നാലും ചിത്രത്തില്‍ പലതരത്തിലുള്ള അടികള്‍ ഉണ്ടായിരുന്നു. അതോടെ എനിക്ക് മമ്മൂക്കയെ ഡയറക്ട് ചെയ്യാന്‍ പറ്റില്ല എന്നൊരു തോന്നല്‍ ഉണ്ടായി. മമ്മൂക്കയോട് എന്റെ മനസില്‍ ഒരു ബഹുമാനമായിരുന്നു ഉള്ളത്.
അതുകൊണ്ട് തന്നെ അത്രയും ഫൈറ്റ് എനിക്ക് മമ്മൂക്കയെ വെച്ച് കൊണ്ട് ഡയറക്ട് ചെയ്യാന്‍ പറ്റില്ലെന്ന് തോന്നി. അങ്ങനെയാണ് ഈ കഥയുടെ ചെറിയ രൂപം ലാലേട്ടനോട് പറയുന്നത്… പിന്നീട് നരന് എന്ന പേരില്‍ ആ സിനിമ ജോഷിയുടെ സംവിധാനത്തില്‍ സംഭവിക്കുകയായിരുന്നു.
-പിജി