തലശേരി: വിവാഹ വാഗ്ദാനം നൽകി യുവതിയെ കേരളത്തിലെ വിവിധിയിടങ്ങളിലും കർണാടകയിലും കൊണ്ടു പോയി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ കണ്ണൂർ നാറാത്ത് സ്വദേശിക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ബാലുശേരിയിൽ താമസക്കാരനായ നാറാത്ത് പാലേരി വീട്ടിൽ ലിതിനെതിരെയാണ് ബലാൽസംഗത്തിന് പോലീസ് കേസെടുത്തത്.
കഴിഞ്ഞ മാസം 19 മുതൽ ഈ മാസം രണ്ട് വരെ കോഴിക്കോട്, വയനാട്, സുള്ള്യ, ഗുരുവായൂർ , പേരാമ്പ്ര എന്നിവടങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
ഭർത്താവുമായി അകന്നു കഴിയുന്ന യുവതി വിവാഹ മോചനത്തിനുളള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് പീഡന പരാതി. പ്രതിയും വിവാഹിതനാണ്.