ചുവന്ന ബോര്‍ഡ് വച്ച് നാരായണന്‍ നായര്‍ ഇന്നോവ കാറില്‍ കറങ്ങുന്നതു കാണാന്‍ പോലീസിന് കണ്ണില്ല; ഇങ്ങനെയൊരു സംഭവമേയില്ലെന്ന് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍…

nara600തിരുവനന്തപുരം: ലോ അക്കാദമി ഡയറക്ടര്‍  എന്‍. നാരായണന്‍ നായര്‍ അക്കാദമിയുടെ പേരിലുള്ള ചുവന്ന ബോര്‍ഡ് വച്ച ഇന്നോവ കാറില്‍ കറങ്ങുന്നത് പോലീസ് കണ്ടില്ലെന്നു നടിക്കുന്നുവെന്ന് ആരോപണം. നാരായണന്‍ നായരുടെ കാര്‍ പിടിച്ചെടുത്ത് 16നകം ഹാജരാക്കണമെന്ന് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറോട് ഉത്തരവിട്ടിരുന്നു.

കാറില്‍ ചുവന്ന ബോര്‍ഡ് വച്ചതു സംബന്ധിച്ച് കോടതി ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണറില്‍ നിന്നു നേരത്തേ റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ അങ്ങനെയൊരു സംഭവം ഇല്ലെന്നായിരുന്നു എസിയുടെ റിപ്പോര്‍ട്ട്. എസി പറഞ്ഞ കാര്യങ്ങള്‍ ശുദ്ധ അസംബന്ധമാണെന്ന്് തെളിയുകയും ചെയ്തു. കാരണം സോഷ്യല്‍ മീഡിയയില്‍ അടക്കം ഈ കാറിന്റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഏഷ്യാനെറ്റ് നല്‍കിയ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഈ ബോര്‍ഡ് മാറ്റണമെന്ന നിര്‍ദ്ദേശം മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയതായി സൂചനയുണ്ട്. തുടര്‍ന്നായിരുന്നു കോടതിയില്‍ എസി മലക്കം മറിഞ്ഞത്. മോട്ടോര്‍വാഹന നിയമപ്രകാരം ചുവന്ന ബോര്‍ഡ് സ്വകാര്യ വ്യക്തികളുടെ വാഹനത്തില്‍ വയ്ക്കുന്നതു കുറ്റകരമാണെന്നു കാണിച്ച് അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ത്ഥി സാന്റി ജോര്‍ജ് നല്‍കിയ പരാതിയിലാണു കോടതി ഉത്തരവ്. കേസില്‍ സര്‍ക്കാരിനെയും കക്ഷിചേര്‍ത്തിട്ടുണ്ട്.

Related posts