ജോ​ജു​വും സു​രാ​ജും ഒ​ന്നി​ക്കു​ന്ന നാ​രാ​യ​ണീ​ന്‍റെ മൂ​ന്നാ​ണ്മ​ക്ക​ൾ

മ​ല​യാ​ള​ത്തി​ല്‍ ഒ​ട്ടേ​റെ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ങ്ങ​ള്‍ നി​ര്‍​മി​ച്ച ബാ​ന​റാ​യ ഗു​ഡ്‍​വി​ല്‍ എ​ന്‍റ​ര്‍​ടെ​യ്ന്‍‍​മെ​ന്‍റ്സ്, അ​ടു​ത്തി​ടെ സൂ​പ്പ​ർ ഹി​റ്റാ​യ ആ​സി​ഫ് അ​ലി ചി​ത്രം കി​ഷ്‍​കി​ന്ധാ കാ​ണ്ഡ​ത്തി​ന് ശേ​ഷം നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​യ നാ​രാ​യ​ണീ​ന്‍റെ മൂ​ന്നാ​ണ്മ​ക്ക​ള്‍ സി​നി​മ​യു​ടെ റി​ലീ​സ് ഡേ​റ്റ് പു​റ​ത്ത്.

ശ​ര​ണ്‍ വേ​ണു​ഗോ​പാ​ൽ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വഹി​ക്കു​ന്ന ചി​ത്രം 2025 ജ​നു​വ​രി 16ന് ​വേ​ൾ​ഡ് വൈ​ഡ് റി​ലീ​സ് ചെ​യ്യും. ജോ​ജു ജോ​ര്‍​ജ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, അ​ല​ന്‍​സി​യ​ര്‍ ലോ​പ്പ​സ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്ന​ത്. തോ​മ​സ് മാ​ത്യു, ഗാ​ര്‍​ഗി അ​ന​ന്ത​ന്‍, ഷെ​ല്ലി എ​ൻ കു​മാ​ർ, സ​ര​സ ബാ​ലു​ശേ​രി തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ള്‍. ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളും ഒ​പ്പം ന​ർ​മവും ഒ​ക്കെ കൂ​ടി​ച്ചേ​ർ​ന്ന ഒ​രു ഫാ​മി​ലി ഡ്രാ​മ​യാ​ണ് ചി​ത്ര​മെ​ന്നാ​ണ് അ​റി​യാ​നാ​കു​ന്ന​ത്. റി​ലീ​സ് ഡേ​റ്റു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന പോ​സ്റ്റ​ർ ഒ​രു കു​ടും​ബ​ചി​ത്ര​മാ​ണെ​ന്ന സൂ​ച​ന ന​ൽ​കു​ന്നു​ണ്ട്.

നി​ർ​മാ​ണം ജോ​ബി ജോ​ര്‍​ജ് ത​ട​ത്തി​ൽ, എ​ക്സി. പ്രൊ​ഡ്യൂ​സേ​ഴ്സ് ജെ​മി​നി ഫു​ക്കാ​ൻ, രാ​മു പ​ടി​ക്ക​ൽ, ഛായാ​ഗ്ര​ഹ​ണം അ​പ്പു പ്ര​ഭാ​ക​ർ, സം​ഗീ​തം രാ​ഹു​ൽ രാ​ജ്, ഗാ​ന​ര​ച​ന: റ​ഫീ​ഖ് അ​ഹ​മ്മ​ദ്, കെ​എ​സ് ഉ​ഷ, ധ​ന്യ സു​രേ​ഷ് മേ​നോ​ൻ, എ​ഡി​റ്റിം​ഗ്‌ ജ്യോ​തി​സ്വ​രൂ​പ് പാ​ന്താ. പി​ആ​ർ​ഒ ആ​തി​ര ദി​ൽ​ജി​ത്ത്.

Related posts

Leave a Comment