ഒരിടവേളയ്ക്കു ശേഷം നടന് നരേന് വീണ്ടും തമിഴില്‍. സായി ഭരത് സംവിധാനം ചെയ്യുന്ന റം എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും തമിഴിലെത്തുന്നത്.വിജയ് രാഘവേന്ദ്ര നിര്‍മിക്കുന്ന ചിത്രത്തില്‍ ഹൃഷികേശ്, സഞ്ജിതാ ഷെട്ടി, മിയ ജോര്‍ജ്, വിവേക്, സെന്താലന് ശിവ എന്നിവരാണ് മറ്റ് താരങ്ങള്‍. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. വിഘ്നേശ് വാസുവാണ് ഛായാഗ്രഹണം. ഹൊറര്‍ ചിത്രമായ ഇതിന്റെ ടീസര്‍ പുറത്തിറങ്ങി. മികച്ച പശ്ചാത്തല സംഗീതവുമായി എത്തിയ ടീസര്‍ നല്ല അഭിപ്രായമാണ് നേടുന്നത്.
നരേന് വീണ്ടും തമിഴില്‍
