2047ഓടെ ഇന്ത്യ വികസിത രാജ്യമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി, ജാതീയത, വര്‍ഗീയത തുടങ്ങിയവയ്ക്ക് രാജ്യവളര്‍ച്ചയില്‍ സ്ഥാനം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജി 20 ഉച്ചകോടിക്ക് മുമ്പായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുരുങ്ങിയ കാലയളവില്‍ തന്നെ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച ഇന്ത്യ ഭാവിയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടംപിടിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, അടുത്ത ആയിരം വര്‍ഷത്തേക്ക് ഓര്‍മ്മിക്കപ്പെടാവുന്ന വളര്‍ച്ചയ്ക്കുള്ള അടിത്തറയാണ് ഇന്ത്യയില്‍ ഒരുക്കിയിരിക്കുന്നതെന്നും പറഞ്ഞു.
നൂറുകോടി ദരിദ്രരായിരുന്നു രാജ്യത്ത് വളരെ കാലമായി വിശന്നിരുന്നത്. എന്നാല്‍ ഇന്ന് നൂറുകോടി പേര് അവരാഗ്രഹിക്കുന്ന ജീവിതശൈലിയില്‍ ജീവിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.