പതിനഞ്ച് ലക്ഷം വീതം രൂപയും രണ്ടുകോടി ജനങ്ങള്‍ക്ക് ജോലിയും വിലക്കുറവും എവിടെ! മൂന്നരവര്‍ഷമായി താങ്കള്‍ ഇന്ത്യക്കാരെ ചതിക്കുകയല്ലായിരുന്നോ; മോദിയോടുള്ള ജിഗ്നേഷ് മേവാനിയുടെ ചോദ്യങ്ങള്‍ വൈറലാവുന്നു

ഇക്കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിക്കൊണ്ട് കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടായ വ്യക്തിയാണ് ജിഗേനേഷ് മേവാനി. എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ നടത്തിയ ചില ആരോപണങ്ങളാണ് ഇപ്പോള്‍ രാജ്യം മുഴുവന്‍ ചര്‍ച്ചയായിരിക്കുന്നത്. മോദിയുടെ വാഗ്ദാനലംഘനങ്ങളുടെ നീണ്ട പട്ടിക ചൂണ്ടിക്കാട്ടിയാണ് ട്വീറ്റില്‍ മോഡിക്കെതിരെ മേവാനി ആഞ്ഞടിച്ചത്.

ആരാണ് 15 ലക്ഷം രൂപ വാഗ്ദാനം ചെയ്തത്? ആരാണ് രണ്ടു കോടി ജനങ്ങള്‍ക്ക് ജോലി വാഗ്ദാനം ചെയ്തത്? ഭീകരവാദത്തെ തുടച്ചുമാറ്റുമെന്ന് പറഞ്ഞത് ആരാണ്? പെട്രോള്‍-ഡീസല്‍-പാചകവാതക വില ഉയര്‍ത്തില്ലെന്ന് ഉറപ്പ് നല്‍കിയത് ആരാണ്? കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുമെന്ന് വാഗ്ദാനം ചെയ്തത് ആരാണ്? ദളിതര്‍ക്കും, ന്യൂനപഷങ്ങള്‍ക്കും സുരക്ഷ ഉറപ്പ് നല്‍കിയത് ആരാണ്? എന്നിങ്ങനെ മോദിയുടെ വാഗ്ദാനങ്ങളുടെ നീണ്ടനിര ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് മേവാനി രംഗത്തെത്തിയത്. വാഗ്ദാനങ്ങള്‍ക്കൊടുവില്‍ മോദി ഇന്ത്യയെ ചതിച്ചുവെന്ന് മേവാനി ട്വിറ്റില്‍ കുറിക്കുകയും ചെയ്തു.

എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ ദിനത്തിലെ സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശനം വീഡിയോ ട്വീറ്റാക്കി ദളിത് നേതാവ് ജിഗ്നേഷ് മേവാനി പ്രശംസ പിടിച്ചു പറ്റിയിരുന്നു. പൊതുജനങ്ങള്‍ക്കുവേണ്ടി അപേക്ഷ സമര്‍പ്പിക്കാന്‍ കളക്ട്രേറ്റിലെത്തിയ വീഡിയോയാണ് ജിഗ്നേഷ് മേവാനി ഇന്നലെ ട്വീറ്റ് ചെയ്തത്. റോഡ് നിര്‍മ്മാണത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ പാലന്‍പൂര് ജില്ലാ കളക്‌ട്രേറ്റിലെത്തിയ വീഡിയോ ആണ് മേവാനി ട്വീറ്റ് ആക്കിയത്. വീഡിയോയ്ക്കൊപ്പം അപേക്ഷയുടെ ഫോട്ടോയും മേവാനി ട്വീറ്റ് ചെയ്തിരുന്നു.

Related posts