‘ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ മാ​റ്റ​മാ​ണ് ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം’; ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്ന ക​ത്തു​മാ​യി ന​രേ​ന്ദ്ര​മോ​ദി

ന്യൂ​ഡ​ൽ​ഹി: ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്ന ക​ത്തു​മാ​യി പ്ര​ധാ​ന​മ​ന്ത്രി. സ​ർ​ക്കാ​രി​ന് ജ​ന​ങ്ങ​ൾ ന​ൽ​കി​യ പി​ന്തു​ണ​യെ കു​റി​ച്ചും സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ളെ കു​റി​ച്ചു​മാ​ണ് ക​ത്തി​ൽ നരേന്ദ്രമോദി വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്. ‘പ്രി​യ​പ്പെ​ട്ട കു​ടും​ബാം​ഗം’ എ​ന്ന് അ​ഭി​സം​ബോ​ധ​ന​യോ​ടെ​യാ​ണ് ‘മോ​ദി കു​ടും​ബം’ കാംപെയ്ന്‍റെ ഭാഗമായുള്ള ക​ത്ത് തു​ട​ങ്ങു​ന്ന​ത്.

ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ മാ​റ്റ​മാ​ണ് ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​മെ​ന്നും പാ​വ​പ്പെ​ട്ട​വ​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യും യു​വാ​ക്കു​ളു​ടെ​യും ജീ​വി​ത​ത്തി​ന്‍റെ ഗു​ണ​മേ​ന്മ ല​ക്ഷ്യം​വ​ച്ചു​ള്ള സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​മാ​ണ് ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ കാ​ര​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

‘പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന​യി​ലൂ​ടെ വീ​ട്, വൈ​ദ്യു​തി, വെ​ള്ളം, എ​ൽ​പി​ജി, ആ​യു​ഷ്മാ​ൻ ഭാ​ര​തി​ലൂ​ടെ സൗ​ജ​ന്യ ചി​കി​ത്സ​ക​ൾ ക​ർ​ഷ​ക​ർ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം, മാ​തൃ വ​ന്ദ​ന യോ​ജ​ന​യി​ലൂ​ടെ വ​നി​ത​ക​ൾ​ക്ക് സ​ഹാ​യം എ​ന്നി​വ സാ​ധ്യ​മാ​യ​തു നി​ങ്ങ​ൾ എ​ന്നി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സം കൊ​ണ്ടു മാ​ത്ര​മാ​ണ്. നി​ങ്ങ​ളു​ടെ വി​ശ്വാ​സ​വും പി​ന്തു​ണ​യും ഉ​ള്ള​തി​നാ​ലാ​ണു ജി​എ​സ്‍​ടി ന​ട​പ്പാ​ക്ക​ൽ, ആ​ർ​ട്ടി​ക്കി​ൾ 370 എ​ടു​ത്തു​ക​ള​യ​ൽ, മു​ത്ത​ലാ​ഖി​ൽ പു​തി​യ നി​യ​മം, തീ​വ്ര​വാ​ദ​ത്തി​നും ഇ​ട​ത് തീ​വ്ര ബോ​ധ​ത്തി​നും എ​തി​രെ ക​രു​ത്തു​റ്റ ചു​വ​ടു​ക​ൾ, നാ​രീ ശ​ക്തി വ​ന്ദ​ൻ നി​യ​മം, പു​തി​യ പാ​ർ​ല​മെന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തു​ട​ങ്ങി​യ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ സാ​ധി​ച്ച​ത്. രാ​ജ്യ​ത്തി​ന്‍റെ ക്ഷേ​മ​ത്തി​നു വേ​ണ്ടി ധീ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ സാ​ധി​ച്ച​തി​നു പി​ന്നി​ൽ ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യാ​ണു​ള്ള​ത്’’- പ്ര​ധാ​ന​മ​ന്ത്രി കു​റി​ച്ചു.

 

 

 

Related posts

Leave a Comment