സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന താരം! ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്‍സ്റ്റഗ്രമില്‍ പിന്തുടരുന്ന നേതാവ്; ഇന്‍ര്‍നെറ്റ് ലോകത്തും റിക്കോര്‍ഡുകള്‍ ഭേദിക്കാനൊരുങ്ങി നരേന്ദ്രമോദി

ഇന്ത്യയിലെ ബിജെപി അനുയായികള്‍ മാത്രമല്ല, തനിക്ക് ആരാധകരായിട്ടുള്ളതെന്ന് തെളിയിക്കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ശത്രുക്കളും കുറ്റപ്പെടുത്തുന്നവരും ധാരാളമുണ്ടെങ്കിലും തനിക്ക് അതിലേറെ ആരാധകരുണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്റര്‍നെറ്റിലെ ആരാധകബാഹുല്യം സൂചിപ്പിക്കുന്നത്. നരേന്ദ്രമോദിയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നവരുടെ എണ്ണം ഒരു കോടി കവിഞ്ഞതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്ന നേതാവാണു മോദി.

എന്നാല്‍, അദ്ദേഹം ആരെയും ‘ഫോളോ’ ചെയ്യുന്നില്ല. യുസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്നിലാക്കിയാണ് മോദി ഒന്നാമതെത്തിയത്. 6.9 മില്യണ്‍ ഫോളോവേഴ്സാണ് മോദിക്കുള്ളത്. ഇതുവരെ 101 ഫോട്ടോകളാണ് മോദി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും (78 ലക്ഷം) ഫ്രാന്‍സിസ് മാര്‍പാപ്പയുമാണു (49 ലക്ഷം) തൊട്ടടുത്ത സ്ഥാനങ്ങളില്‍. മോദിക്കു ഫേസ്ബുക്കില്‍ 4.3 കോടിയും ട്വിറ്ററില്‍ 3.6 കോടിയും ആരാധകരുണ്ട്.

ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതോടെ നേട്ടമുണ്ടായത് ഇന്ത്യന്‍ പ്രധാനമന്ത്രിക്കായിരുന്നു. ഇതോടെ സാമൂഹികമാധ്യമങ്ങളില്‍ ഏറ്റവുമധികംപേര്‍ പിന്തുടരുന്ന താരമായും നരേന്ദ്ര മോദി മാറി. ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, ഗൂഗിള്‍ പ്ലസ് എന്നിവയിലും മോദി നേട്ടമുണ്ടാക്കിയിരുന്നു. മോദി ആപ്പിനും വ്യാപക അംഗീകാരം കിട്ടി. ഇതിനു പിന്നാലെയാണ് ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമിലും മോദി ഒന്നാമതെത്തിയത്.

 

Related posts