കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉണ്ണിക്കണ്ണന്റെ പെയിന്റിംഗ് സമ്മാനിച്ച് യുവതി. കൊയിലാണ്ടി സ്വദേശി ജസ്ന സലിമാണ് താൻ വരച്ച വെണ്ണ തിന്നുന്ന ഉണ്ണിക്കണ്ണന്റെ പെയിന്റിംഗ് നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്.
തുടർന്ന് തനിക്ക് ലഭിച്ച ഈ സമ്മാനത്തെ കുറിച്ച് നരേന്ദ്ര മോദി സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും ചെയ്തു. ‘ഗുരുവായൂർ സന്ദർശനത്തിനിടെ ജസ്ന സലീം എനിക്ക് കൃഷ്ണ ഭഗവാന്റെ പെയിന്റിംഗ് സമ്മാനിച്ചു’ എന്നാണ് ചിത്രം പങ്കുവച്ച് മോദി എക്സിൽ കുറിച്ചത്.
കൃഷ്ണന്റെ കടുത്ത ആരാധികയായ ജസ്ന സലിം, ഇതുവരെ കൃഷ്ണന്റെ 500 ഓളം ചിത്രങ്ങളാണ് വരച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് നിരവധി ചിത്രങ്ങൾ നൽകുകയും ചെയ്തു. കണ്ണനോടുള്ള ആരാധനയ്ക്ക് പിന്നിൽ മറ്റൊരു കാര്യവുമുണ്ട്. ചെറുപ്പം മുതൽ ജസ്നയെ ഉമ്മ കണ്ണനെന്നാണ് വിളിച്ചിരുന്നത്.
പിന്നീട് സഹോദരങ്ങളും ഭർത്താവും ജസ്നയെ അങ്ങനെതന്നാണ് വിളിച്ചതെന്നും മാധ്യമങ്ങളോട് ജസ്ന പറഞ്ഞു. ആദ്യമായി 24-ാം വയസിലാണ് ജസ്ന കൃഷ്ണന്റെ ചിത്രം വരയ്ക്കുന്നത്. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളാണ് ജസ്ന വരച്ചത്.
At Guruvayur, I received a Bhagwan Shri Krishna painting from Jasna Salim Ji. Her journey in Krishna Bhakti is a testament to the transformative power of devotion. She has been offering paintings of Bhagwan Shri Krishna at Guruvayur for years, including on key festivals. pic.twitter.com/pfrFcXEShX
— Narendra Modi (@narendramodi) January 18, 2024