ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റുകളിൽ നിന്ന് നീക്കി കേന്ദ്ര സർക്കാർ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണ് ചിത്രം നീക്കിയെന്നാണ് വിശദീകരണം.
കോവിഷീൽഡ് വാക്സിന് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന വിവാദത്തിനിടെയാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി. എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റുകളിലാണ് വാക്സീൻ സർട്ടിഫിക്കറ്റിൽനിന്നു മോദി അപ്രത്യക്ഷമായെന്ന വിവരം പുറത്തറിയുന്നത്.
കൊറോണ വൈറസിനെതിരെ ഇന്ത്യയുടെ കൂട്ടായ പോരാട്ടം എന്നെഴുതിയ സർട്ടിഫിക്കറ്റിൽ നരേന്ദ്ര മോദിയുടെ ചിത്രവും നേരത്തെ ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ ‘കോവിഡ് 19നെതിരെ ഇന്ത്യ ഒരുമിച്ച് പോരാടും’ എന്ന വാക്യം മാത്രമാണുള്ളത്. പ്രധാനമന്ത്രിയുടെ പേരും സർട്ടിഫിക്കറ്റിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ്.