ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസിയിൽ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു.
എൻഡിഎയിലെ പ്രമുഖ നേതാക്കൾക്കൊപ്പമെത്തിയാണ് മോദി പത്രിക നൽകിയത്. തുടർച്ചയായി മൂന്നാം തവണയാണ് മോദി വാരാണസിയിൽ ജനവിധി തേടുന്നത്.
പത്രിക സമർപ്പണത്തിന് മുന്നോടിയായി മോദി ഇന്നലെ വാരാണസിയിൽ റോഡ് ഷോ നടത്തിയിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് അഞ്ചു കിലോമീറ്റർ റോഡ് ഷോ നടത്തിയത്.
അവസാനഘട്ടമായ ജൂൺ ഒന്നിനാണു വാരാണസിയിൽ വോട്ടെടുപ്പ്. ജൂൺ നാലിന് രാജ്യമാകെ വോട്ടെണ്ണും.