പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പലയിടത്തും പലഫോട്ടോഗ്രാഫുകളിലും കാണപ്പെട്ട ഒരു സ്ത്രീയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. പലരും ചോദിക്കുന്നു …ആരാണീ സ്ത്രീ? പ്രധാനമന്ത്രിയോടൊപ്പം അവര്‍ എപ്പോഴും യാത്ര ചെയ്യുന്നതെന്തിനാണ്? അതിനുള്ള ഉത്തരം ഇതാണ്. അവരുടെ പേരാണ് ഗുര്‍മീത് കൗര്‍ ചൗള. ഇവര്‍ നരേന്ദ്ര മോദിയുടെ Interpreter (പരിഭാഷക) ആണ്. മോദിയുടെ ഹിന്ദിയിലുള്ള പ്രസംഗം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തുന്നത് ഗുര്‍മീത് കൗര്‍ ആണ്. കൂടാതെ വിദേശ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചകളിലും പരിഭാഷ നടത്തുന്നത് ഇവരാണ്.
1990 ല്‍ ഗുര്‍മീത് കൗര്‍ ഡല്‍ഹിയിലെ പാര്‍ലമെന്റ് ഹൗസില്‍ Translator പോസ്റ്റില്‍ നിയമിതയായിരുന്നു. എന്നാല്‍ 1996 ല്‍ അവര്‍ ജോലി ഉപേക്ഷിച്ചു അമേരിക്കയിലുള്ള ഭര്‍ത്താവിനൊപ്പം അവിടേക്ക് ഷിഫ്റ്റ് ആകുകയായിരുന്നു. ഗുര്‍മീത് കൗര്‍ ഇപ്പോള്‍ അമേരിക്കന്‍ ട്രാന്‍സ്‌ലേറ്റര്‍ അസോസിയേഷന്‍ മെമ്പറാണ്. മാത്രമല്ല interpretation ,Translation കൂടാതെ രാജ്യാന്തര സുപ്പീരിയര്‍ കോര്‍ട്ടിന്റെ ഭാഷാപരിജ്ഞാനവും അവര്‍ നേടിയിട്ടുണ്ട്. വിദേശയാത്രകളില്‍ നരേന്ദ്രമോദിയുടെ ഹിന്ദി പ്രസംഗങ്ങള്‍ എല്ലാം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തുന്നത് ഗുര്‍മീത് കൗര്‍ ആണ്.
ബറാക്ക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിനൊപ്പം Interpreter ആയി വന്നത് ഗുര്‍മീത് കൗര്‍ ആയിരുന്നു. നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ മെഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന മോദിയുടെ പ്രസംഗം തര്‍ജ്ജമ ചെയ്തത് ഗുര്‍മീത് കൗര്‍ ആയിരുന്നു. അവിടെനിന്ന് മോദിക്കൊപ്പം വാഷിംഗ്ടണ്‍ DC യില്‍ നടന്ന മോദി – ഒബാമ കൂടിക്കാഴ്ചയിലും ഗുര്‍മീത് കൗര്‍ ആയിരുന്നു Interpreter. വിജയമായ ഈ കൂടിക്കാഴ്ചക്കുശേഷം അവരെ സംഘടന ആദരിക്കുകയുണ്ടായി. ( മൂന്നാം ചിത്രം ) നരേന്ദ്രമോദിയുടെ മിക്ക വിദേശ യാത്രകളിലും ഗുര്‍മീത് കൗര്‍ ആയിരിക്കും അദ്ദേഹത്തിന്റെ Interpreter ആയി ഒപ്പം അനുഗമിക്കുക.